ad
Deshabhimani

print edition തോറ്റുമടങ്ങി ലെവൻഡോവ്‌സ്‌കി; ബാഴ്സലോണ കുപ്പായമഴിച്ചു

Lewandowski .jpg
വെബ് ഡെസ്ക്

Published on May 25, 2026, 01:15 AM | 1 min read

മാഡ്രിഡ്‌: ബാഴ്‌സലോണ കുപ്പായത്തിലെ അവസാന മത്സരത്തിൽ തോറ്റ്‌ റോബർട്ട്‌ ലെവൻഡോവ്‌സ്‌കി. സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വലെൻസിയയോടാണ്‌ ചാമ്പ്യൻമാർ 3–1ന്‌ തോറ്റത്‌. എങ്കിലും ബാഴ്‌സയുടെ ഏക ഗോൾ ലെവൻഡോവ്‌സ്‌കിയാണ്‌ നേടിയത്‌. 2022ലാണ് മുപ്പത്തേഴുകാരൻ സ്‌പാനിഷ്‌ ക്ലബിൽ ചേർന്നത്‌. 193 കളിയിൽ 120 ഗോളടിച്ചു. ഏഴ്‌ ട്രോഫികളും നേടി. ഭാവി ക്ലബിനെ പറ്റി പോളണ്ട്‌ മുന്നേറ്റക്കാരൻ മനസ്സുതുറന്നിട്ടില്ല. മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ്‌ 4–2ന്‌ അത്‌ലറ്റിക്‌ ബിൽബാവോയെ തോൽപ്പിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home