ad
Deshabhimani

കെപിഎൽ ; മുത്തൂറ്റ്‌ ഫൈനലിൽ

kpl

കേരള പ്രീമിയർ ലീഗ് സെമിയിൽ കെഎസ്ഇബിയുടെ എൽദോസ് ജോർജും മുത്തൂറ്റ് എഫ്സിയുടെ എം മനോജും പന്തിനായുള്ള പോരാട്ടത്തിൽ ഫോട്ടോ: ജഗത് ലാൽ

avatar
Sports Desk

Published on May 08, 2025, 03:56 AM | 1 min read


കോഴിക്കോട്

കേരള പ്രീമിയർ ലീഗ് ഫുട്ബോളിൽ മുത്തൂറ്റ് എഫ് എ ആദ്യമായി ഫൈനലിൽ. സെമിയിൽ മുൻ ചാമ്പ്യൻമാരായ കെഎസ്ഇബിയെ ഒരു ഗോളിന്‌ കീഴടക്കി. ക്യാപ്‌റ്റൻ അജയ്‌കൃഷ്‌ണനാണ്‌ വിജയഗോൾ നേടിയത്‌.


കോഴിക്കോട് കോർപറേഷൻ ഇ എം എസ് ‌സ്‌റ്റേഡിയത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ഗോളടിക്കാനായില്ല. മൂന്നുതവണ കെഎസ്‌ഇബി ഷോക്കടിപ്പിക്കാൻ നോക്കി. എന്നാൽ ഗോളി മുഹമ്മദ്‌ അനസിന്റെ മികവിൽ മുത്തൂറ്റ് രക്ഷപ്പെട്ടു. രണ്ടാം പകുതിയിൽ കളി മാറി. മുൻ ചാമ്പ്യൻമാരെ വിറപ്പിക്കുന്ന കളിയായിരുന്നു മുത്തൂറ്റിന്റേത്‌. 61–-ാം മിനിറ്റിൽ എം മനോജ്‌ കെഎസ്‌ഇബിയുടെ വല കുലുക്കിയെങ്കിലും ഓഫ്‌സൈഡായി. 70–-ാം മിനിറ്റിൽ നിർണായക ഗോൾ വന്നു. ബോക്‌സിനുള്ളിലെത്തിയ പന്ത്‌ അജയ്‌കൃഷ്‌ണൻ വലയിലാക്കി. കഴിഞ്ഞവർഷം മുത്തൂറ്റ്‌ സെമിയിൽ തോറ്റ്‌ മടങ്ങുകയായിരുന്നു.


ഇന്ന്‌ രാത്രി ഏഴിന്‌ രണ്ടാം സെമിയിൽ കേരള പൊലീസും വയനാട് യുണൈറ്റഡും ഏറ്റുമുട്ടും. ഞായറാഴ്‌ചയാണ്‌ ഫൈനൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home