ഒബിയേറ്റ ബ്ലാസ്‌റ്റേഴ്‌സിൽ


Sports Desk
Published on Oct 04, 2025, 12:00 AM | 1 min read
കൊച്ചി
സ്‌പാനിഷ് മുന്നേറ്റക്കാരൻ കോൾഡോ ഒബിയേറ്റയെ കൂടാരത്തിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ സീസണിനായി കരാറിലെത്തുന്ന ആദ്യ വിദേശ താരമാണ്. മുപ്പത്തൊന്നുകാരനായ കോൾഡോ സ്‌പാനിഷ് ക്ലബ്ബായ റിയൽ യൂണിയനിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. 25ന് തുടങ്ങുന്ന സൂപ്പർ കപ്പിനായുള്ള ഒരുക്കം ബ്ലാസ്‌റ്റേഴ്‌സ് ഏഴിന് ഗോവയിൽ ആരംഭിക്കും. 30ന് രാജസ്ഥാൻ യുണൈറ്റഡുമായാണ് ആദ്യ കളി.









0 comments