ad
Deshabhimani

പഞ്ചാബ് എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവൻമരണ പോരാട്ടം

Kerala Blasters.jpg
വെബ് ഡെസ്ക്

Published on Mar 21, 2026, 02:03 PM | 1 min read

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ തോൽവികൾക്ക് ശേഷം ഈസ്റ്റ് ബംഗാളിനെതിരെ നേടിയ സമനിലയുടെ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിൽ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി 7.30-ന് നടക്കുന്ന ഹോം മാച്ചിൽ പഞ്ചാബ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.


സീസണിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് മഞ്ഞപ്പട കടന്നുപോകുന്നത്. തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ നേടിയ ഒരു പോയിന്റുമായി പട്ടികയിൽ 13-ാം സ്ഥാനത്താണ് ഡേവിഡ് കറ്റാലയുടെ ടീം. ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ഒരു വിജയം നേടി പോയിന്റ് പട്ടികയിൽ നില മെച്ചപ്പെടുത്താനാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.


മറുഭാഗത്ത്, നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായി പത്താം സ്ഥാനത്താണ് പഞ്ചാബ് എഫ്‌സി. ഒരു ജയവും രണ്ട് സമനിലയുമാണ് അവരുടെ സമ്പാദ്യം. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ വിള്ളലുകൾ മുതലെടുത്ത് കൊച്ചിയിൽ നിന്ന് പോയിന്റുമായി മടങ്ങാനാണ് പഞ്ചാബ് തന്ത്രങ്ങൾ മെനയുന്നത്.


ആരാധകരുടെ വൻപിന്തുണയുണ്ടാകുമെങ്കിലും ഹോം ഗ്രൗണ്ടിലെ സമ്മർദ്ദം മറികടന്ന് മുന്നേറ്റ നിരയ്ക്ക് ഗോൾ കണ്ടെത്താനാകുമോ എന്നതാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള വെല്ലുവിളി. സീസണിലെ ആദ്യ വിജയത്തിനായി കാത്തിരിക്കുന്ന കൊമ്പന്മാർക്ക് ഇന്ന് നിർണ്ണായക ദിനമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home