തോൽവി തുടർക്കഥ; ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയോടും തോറ്റു

കൊച്ചി: ഐഎസ്‌എൽ ഫുട്‌ബോളിൽ തോൽവി തുടർന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ടീം തോറ്റത്. തുടർച്ചയായി നാലാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങുന്നത്.
കളിയുടെ ആദ്യപകുതിൽ തന്നെ ചെന്നൈ ലീഡ് നേടി. 42-ാം മിനുട്ടിൽ ഇമ്രാൻ ഖാനാണ് ടീമിന്റെ വിജയഗോൾ നേടിയത്. ഇതോടെ സീസണിലെ ആദ്യ ജയവും ചെന്നൈ സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തിൽ ഇന്റർ കാശിയോട് 2–1നാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. മോഹൻ ബഗാൻ സൂപ്പർ ജയന്റിനോടും മുംബൈ സിറ്റി എഫ്‌സിയോടും പൊരുതാൻ പോലുമായില്ല.










0 comments