ബ്ലാസ്‌റ്റേഴ്‌സ് ഡ്യൂറന്റ് കപ്പിനില്ല


Sports Desk
Published on Jun 28, 2025, 12:00 AM | 1 min read
കൊൽക്കത്ത
ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിൽനിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പിൻമാറിയേക്കും. ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന ടൂർണമെന്റ് ജൂലൈ 23നാണ് ആരംഭിക്കുന്നത്. കൊൽക്കത്തയും ഗുവാഹത്തിയും ഉൾപ്പെടെ അഞ്ച് വേദികളിലാണ് മത്സരം. ഐഎസ്‌എൽ സീസൺ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പിൻമാറ്റത്തിന് കാരണം. ഒഡിഷ എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി തുടങ്ങിയ ഐഎസ്എൽ ടീമുകളും ഡ്യൂറന്റ് കപ്പിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.









0 comments