Deshabhimani

ഇനി 19 ​ഗോൾ ദൂരം മാത്രം; ആയിരത്തിലേക്ക് അടുത്ത് ക്രിസ്റ്റ്യാനോ

Cristiano Ronaldo
വെബ് ഡെസ്ക്

Published on Oct 13, 2026, 12:19 PM | 1 min read

റിയാദ്‌: കരിയറിൽ ആയിരം ​ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്ക് ഒരുപടി കൂടെ അടുത്ത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എലീറ്റിൽ ഉസ്ബെക്കിസ്ഥാൻ ക്ലബ്ബായ നെഫ്ചി ഫെർഗാനയ്‌ക്കെതിരെ അൽ നസറിനായി ​ഗോൾ നേടിയതോടെ ക്രിസ്റ്റ്യാനോയുടെ ​ഗോൾ നേട്ടം 981 ആയി. ഇനി 19 ​ഗോളുകൾ കൂടി നേടിയാൽ 41 കാരനായ താരം 1000 ​ഗോളെന്ന സ്വപ്ന നേട്ടത്തിലെത്തും. 3–1നാണ് അൽ നസറിന്റെ വിജയം.


റിയാദിൽ സുരക്ഷ ഭീഷണികൾ നിലനിൽക്കുന്നതിനിടെയായിരുന്നു മത്സരം. ഹൂതി വിമതർ റിയാദ് ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിനെത്തുടർന്ന് സൗദി സിവിൽ ഡിഫൻസ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചതോടെ ഒരു മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ 33-ാം മിനിറ്റിൽ ആഞ്ചലോ ഗബ്രിയേലാണ് അൽ നസറിനായി ആദ്യ ഗോൾ നേടിയത്. 42-ാം മിനിറ്റിൽ റൊണാൾഡോ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ അലിഷർ ഒഡിലോവ് നെഫ്ചിക്കായി ഒരു ഗോൾ മടക്കി. എന്നാൽ 78-ാം മിനിറ്റിൽ അൻവർജോൺ ഗോഫുറോവിന്റെ സെൽഫ് ഗോളിലൂടെ അൽ നസർ 3–1 വിജയം ഉറപ്പിച്ചു. വിജയത്തോടെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എലീറ്റിൽ മൂന്ന് പോയിന്റുമായി അൽ നസർ എട്ടാം സ്ഥാനത്തെത്തി. മൂന്ന് പോയിന്റുള്ള നെഫ്ചി ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ഏഴാം സ്ഥാനത്താണ്.


പോർച്ചു​ഗൽ ദേശീയ ടീമുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് റൊണാൾഡോയുടെ ​ഗോൾവേട്ട. നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിനിടെ പരിശീലകൻ ജോർജെ ജെസ്യൂസുമായി കലഹിച്ച്‌ ടീം ക്യാമ്പ് വിട്ടതിനെത്തുടർന്ന് താരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അച്ചടക്കസമിതിയുടെ റിപ്പോട്ട്‌ വന്നാൽ വിലക്കും ലഭിച്ചേക്കും. നിലവിൽ പ്രാഥമിക നടപടികളാണ്‌ കൈകൊണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home