Deshabhimani

ഡൽഹിയിൽ ​ഗതാ​ഗതം തടഞ്ഞ നടപടി; ഉത്തരവിനും വിലയുണ്ടായില്ല: കോടതിയലക്ഷ്യ ഹർജി പരി​ഗണിക്കുന്നത് മാറ്റി

supreme court  Image Credit : wikimedia commons
വെബ് ഡെസ്ക്

Published on Oct 13, 2026, 12:52 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിലെ മെട്രോ, റെയിൽ, റോഡ്‌ ഗതാഗതം പൂർണ്ണമായും അടച്ചിടാൻ പറ്റില്ലെന്ന സുപ്രീംകോടതി ഉത്തരവ്‌ ലംഘിക്കപ്പെട്ടതിൽ നൽകിയ കോടതിയലക്ഷ്യ ഹർജി പരി​ഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. ഡൽഹിയിലെ കടുത്ത നിയന്ത്രണങ്ങൾക്ക് എതിരായ കോടതിയക്ഷ്യ ഹർജികൾ നാളെയായിരിക്കും പരിഗണിക്കുക. ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് മോഹനയുടെ ആരോഗ്യ അവസ്ഥ കണക്കിലെടുത്താണ് തീരുമാനം. കോടതി ഉത്തരവ് മറികടന്നും ​ഗതാ​ഗതം നിയന്ത്രിച്ചത് ഗുരുതരമായ വിഷയം തന്നെയെന്ന് ചീഫ് ജസ്റ്റിസ് നീരിക്ഷിച്ചു.


സിപിഎ എം ജനറൽ സെക്രട്ടറി എം എ ബേബി നൽകിയ ഹർജി അടിയന്തരമായി പരിഗണിച്ച ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്താണ്‌ സമ്പൂർണ്ണ നിരോധനം വിലക്കി വെള്ളിയാഴ്‌ച ഉത്തരവിട്ടത്‌. എന്നാൽ 45 മെട്രോ സ്‌റ്റേഷനും റോഡുകളും പൂർണ്ണമായി പൊലീസ്‌ അടച്ചുവെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, സിറ്റി പൊലീസ്‌ കമീഷണർ അനുരാഗ് കുമാർ, മെട്രോ റെയിൽ ചെയർപേഴ്‌സൺ ഡി താര എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും അപേക്ഷയിൽ പറഞ്ഞു. അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയാണ്‌ ഹർജി നൽകിയത്‌. കോടതിയുടെ ഉത്തരവും കേന്ദ്രം നൽകിയ ഉറപ്പും ലംഘിക്കപ്പെട്ടു. സമ്പൂർണ്ണ അടച്ചിടൽ ഒഴിവാക്കുന്ന ഉത്തരവ്‌ അടിയന്തരമായി പുറപ്പെടുവിക്കണമെന്നും ത്രിപാഠി ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home