മെഡിക്കൽ ഷോപ്പ് വഴി മയക്കുമരുന്ന് വില്പന; ചോദ്യം ചെയ്ത ലഹരിവിരുദ്ധ പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു
മാൻസ: പഞ്ചാബിലെ മാൻസയിൽ മെഡിക്കൽ ഷോപ്പുകൾ വഴി മയക്കുമരുന്ന് വില്പന നടത്തുന്നതിന് എതിരെ പോരാട്ടത്തിന് തുടക്കമിട്ട യുവാവ് വെടിയേറ്റ് മരിച്ചു. മെഡിക്കൽ ഷോപ്പ് ഉടമയടെ വെടിയേറ്റ് ആക്ടിവിസ്റ്റ് പർവീന്ദർ സിംഗ് എന്ന ജോട്ടയാണ് കൊല്ലപ്പെട്ടത്.
മൻസ ജില്ലാ ആസ്ഥാനത്തെ മെഡിക്കൽ ഷോപ്പിലാണ് സംഭവം. മയക്കു മരുന്ന് നൽകുന്നത് ജോട്ട തത്സമയം ഷൂട്ട് ചെയ്ത് ലൈവ് നൽകി. ഇത് മനസിലാക്കിയ ഉടമ ക്ഷുഭിതനായി തോക്കെടുത്ത് വെടി ഉതിര്‍ക്കുകയായിരുന്നു. ഉടമ ജോട്ടയോട് തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങളും വെടിവെക്കുന്നതും ഉൾപ്പെടെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
കെമിസ്റ്റ് കടകൾ വഴി വ്യാപകമായി മയക്കുമരുന്ന് വൽപന നടത്തുന്നത് പുറത്തു കൊണ്ടുവന്ന വ്യക്തിയാണ് ജോട്ട. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.










0 comments