Deshabhimani

ചേട്ടന്റെ വഴിയേ ജോബ്‌ ബെല്ലിങ്‌ഹാം

Jobe Bellingham
വെബ് ഡെസ്ക്

Published on Jun 10, 2025, 01:09 AM | 1 min read

ലണ്ടൻ : ജൂഡ്‌ ബെല്ലിങ്‌ഹാമിന്റെ വഴിയേ അനുജൻ ജോബ്‌ ബെല്ലിങ്‌ഹാമും. ജർമൻ ഫുട്‌ബോൾ ക്ലബ്‌ ബൊറൂസിയ ഡോർട്ട്‌മുണ്ടുമായി മധ്യനിരക്കാരൻ കരാറിലെത്തി. സണ്ടർലൻഡിൽനിന്നാണ്‌ പത്തൊമ്പതുകാരൻ ഡോർട്ട്‌മുണ്ടിലേക്ക്‌ ചേക്കേറുന്നത്‌. ജോബിന്റെ ചേട്ടനും ഇംഗ്ലീഷ്‌ താരവുമായ ജൂഡ്‌ മൂന്ന്‌ വർഷം ഡോർട്ട്‌മുണ്ടിനായി കളിച്ചിട്ടുണ്ട്‌. അവസാന രണ്ട്‌ സീസണുകളിലായി റയൽ മാഡ്രിഡിലാണ്‌. ഇംഗ്ലണ്ടിന്റെ യൂത്ത്‌ ടീമുകൾക്കായി കളിച്ച ജോബ്‌ സണ്ടർലൻഡിനായി 85 കളിയിൽ 11 ഗോളടിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home