print edition ലോകകപ്പിനില്ല; വതാരു വിരമിച്ചു

വതാരു എൻഡോ. photi credit: FACEBOOK
ടോക്യോ : ജപ്പാൻ ടീം ക്യാപ്‌റ്റൻ വതാരു എൻഡോ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. കാലിനേറ്റ പരിക്കിനെ തുടർന്ന് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി മുപ്പത്തിമൂന്നുകാരൻ വിരമിക്കൽ പ്രഖ്യാപിച്ചത്. പകരക്കാരനായി മുന്നേറ്റക്കാരൻ ഷുട്ടോ മാച്ചിനോയെ ടീമിൽ ഉൾപ്പെടുത്തി. വതാരുവിന്റെ അഭാവത്തിൽ കോ ഇതാകുര ടീമിനെ നയിക്കും. 15ന് നെതർലൻഡ്‌സിനെതിരെയാണ് ജപ്പാന്റെ ആദ്യകളി.










0 comments