ലോകകപ്പിന് ദിവസങ്ങൾ മാത്രം; ചാമ്പ്യൻമാരായ ഫ്രാൻസിന് ഐവറി കോസ്റ്റിന്റെ ഷോക്ക്, സൗഹൃദമത്സരത്തിൽ അട്ടിമറി

നാന്റസ്: ലോകകപ്പ് ഫുട്ബോൾ ആവേശത്തിലേക്ക് ലോകം കണ്ണുതുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സൗഹൃദ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് അപ്രതീക്ഷിത തിരിച്ചടി. ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) ഫ്രഞ്ച് പടയെ ഞെട്ടിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷമായിരുന്നു രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ തകർച്ച.
ഫ്രാൻസിലെ നാന്റസിലുള്ള സ്റ്റേഡ് ഡി ലാ ബോജോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ലോകകപ്പിന് മുന്നോടിയായി ടീമിൽ നിരവധി പരീക്ഷണങ്ങളുമായി ഇറങ്ങിയ ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സിന് കനത്ത മുന്നറിയിപ്പാണ് ഈ തോൽവി നൽകുന്നത്. ആരാധകര്‍ക്ക് കടുത്ത ഞെട്ടലും സമ്മാനിച്ചു.
ചെർക്കിയിലൂടെ ഫ്രാൻസ്
ദാ മുന്നിൽ എന്നായി
മത്സരത്തിന്റെ ആദ്യ പകുതിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയത് ഫ്രാൻസ് ആയിരുന്നു. സൂപ്പർ താരം കിലിയൻ എംബാപ്പെയെ മുന്നിൽ നിർത്തി ഫ്രാൻസ് നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഇതിന്റെ ഫലമായി 44-ാം മിനിറ്റിൽ ഫ്രാൻസ് ആദ്യ ഗോൾ നേടി. ബോക്സിനുള്ളിൽ പ്രതിരോധ നിരക്കാരെ വെട്ടിച്ച് മാഞ്ചസ്റ്റർ സിറ്റി താരം റയൻ ചെർക്കി തൊടുത്ത മനോഹരമായ ഒരു ലോ-ഷോട്ട് ഐവറി കോസ്റ്റ് പ്രതിരോധം തകര്‍ത്ത് വലകുലുക്കുകയായിരുന്നു. ഈ ഗോളോടെ ആദ്യ പകുതിയിൽ ഫ്രാൻസ് 1-0 ന് മുന്നിലായി.
ഐവറി കോസ്റ്റിന്റെ ആനക്കരുത്ത്
എന്നാൽ രണ്ടാം പകുതിയിൽ കളിമാറി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എംബാപ്പെ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ ഫ്രാൻസ് പിൻവലിച്ചതോടെ ഐവറി കോസ്റ്റ് കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. 52-ാം മിനിറ്റ് അവരുടേതായി. നിക്കോളാസ് പെപ്പെയുടെ മികച്ചൊരു ത്രൂ-പാസിൽ നിന്നും ഐവറി കോസ്റ്റിന്റെ റൈറ്റ് ബാക്ക് താരം ഗുവേല ഡൂയെയെ ഫ്രഞ്ച് ഗോൾകീപ്പർ മൈക്ക് മൈനാനെ മറികടന്ന് പന്ത് വലയിലെത്തിച്ചു (1-1).
സമനില നൽകിയ കരുത്ത് ചെറുതായിരുന്നില്ല. ആത്മവിശ്വാസത്തിന്റെ 83-ാം മിനിറ്റ് വിജയത്തിലേക്ക് ആരവ ഗോൾ തൊടത്തു. ഗുവേല ഡൂയെയുടെ ക്രോസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ്ങർ അമാദ് ഡിയാലോ ക്ലോസ്റേഞ്ച് ഫിനിഷിലൂടെ ഐവറി കോസ്റ്റിന്റെ വിജയഗോൾ സ്വന്തമാക്കി (2-1).
ഷോക്ക് സമ്മതിച്ച് ദിദിയർ ദെഷാംപ്സ്
തോൽവി വഴങ്ങിയെങ്കിലും ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായുള്ള പരീക്ഷണങ്ങളായിരുന്നു രണ്ടാം പകുതിയിൽ നടത്തിയതെന്ന് ഫ്രഞ്ച് ക്യാമ്പ് അവകാശപ്പെട്ടു. എന്നാൽ രണ്ടാം പകുതിയിലെ താളംനഷ്ടപ്പെടൽ ഒരു മുന്നറിയിപ്പാണെന്ന് കോച്ച് ദിദിയർ ദെഷാംപ്സ് പ്രതികരിച്ചു. ജൂൺ 16-ന് സെനഗലിനെതിരെയാണ് ലോകകപ്പിൽ ഫ്രാൻസിന്റെ ആദ്യ മത്സരം. അതിനുമുമ്പ് ജൂൺ 8-ന് വടക്കൻ അയർലൻഡുമായി ഫ്രാൻസ് ഒരു സൗഹൃദ മത്സരം കൂടി കളിക്കും. ജൂൺ 11-നാണ് ലോകകപ്പ് പോരാട്ടങ്ങൾ ഔദ്യോഗികമായി ആരംഭിക്കുന്നത്.
ഫ്രാൻസ്: 1 (റയൻ ചെർക്കി 44')
ഐവറി കോസ്റ്റ്: 2 (ഗുവേല ഡൂയെയെ 52', അമാദ് ഡിയാലോ 83')










0 comments