ad
Deshabhimani

കാഞ്ഞങ്ങാട്ട് സ്കൂളിനോട് ചേര്‍ന്നുള്ള കൂറ്റന്‍ മതില്‍ ഇടിഞ്ഞുവീണു; ഒഴിവായത് വന്‍ ദുരന്തം

Kanhangad wall collapse

സിഎസ്ഐ ക്രൈസ്റ്റ് ചര്‍ച്ചിന്റെ മതില്‍ ഇടിഞ്ഞുവീണ നിലയില്‍

വെബ് ഡെസ്ക്

Published on Jun 05, 2026, 05:32 PM | 1 min read

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്കൂളിനോട് ചേര്‍ന്നുള്ള പള്ളിയുടെ കൂറ്റന്‍മതില്‍ കനത്തമഴയിൽ ഇടിഞ്ഞുവീണു. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ സിഎസ്ഐ ക്രൈസ്റ്റ് ചര്‍ച്ചിന്റെ പിറകുവശത്തുള്ള മതിലാണ് താഴേക്ക് ഇടിഞ്ഞുവീണത്. വെള്ളിയാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം.


ഹൊസ്ദുര്‍ഗ് യുബിഎംസി എഎല്‍പി സ്കൂള്‍ മതിലിനോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച പള്ളിയുടെ മതിലാണ് ഇടിഞ്ഞുവീണത്. ഈ സമയം താഴെ റോഡിലൂടെ ഓട്ടോറിക്ഷ പോകുന്നുണ്ടായിരുന്നു. ഓട്ടോ കടന്നുപോയി നിമിഷങ്ങള്‍ക്കമാണ് മതില്‍ ഇടിഞ്ഞത്. താഴെ റോഡിന് സമീപം വീടുകളും ക്വാര്‍ട്ടേഴ്സുകളും അടക്കമുള്ള കെട്ടിടങ്ങളുണ്ട്. മതിലിന് അഭിമുഖമായുള്ള കെട്ടിടങ്ങളുടെ മുറ്റത്തേക്ക് വരെ മണ്ണും ഉരുളന്‍കല്ലുകളും ഫില്ലറുകളും പതിച്ചു.


റോഡിന്റെ ഒരു ഭാഗം മണ്ണ് മൂടിയ നിലയിലാണ്. യുബിഎംസി സ്കൂളില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ നടന്നുപോകുന്ന റോഡിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. സ്കൂള്‍ വിട്ട സമയത്തായിരുന്നു മതില്‍ ഇടിഞ്ഞതെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥികളെ കയറ്റിയുള്ള വാഹനങ്ങള്‍ അടക്കം പോകുന്ന റോഡാണ് മതിലിന് പിറകിലുള്ളത്. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home