കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരുങ്ങി; പുതിയ സീസണിനുള്ള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്‌എൽ) പുതിയ സീസണിന് ഒരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. പരിചയസമ്പന്നരായ താരങ്ങളെയും വളർന്നുവരുന്ന ഇന്ത്യൻ പ്രതിഭകളെയും ഉൾപ്പെടുത്തിയുള്ള പുതിയ സ്ക്വാഡിനെ ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹെഡ് കോച്ച് ഡേവിഡ് കറ്റാലയുടെ കീഴിൽ മുന്നേറാൻ ശേഷിയുള്ള പുതിയ സംഘത്തെയാണ് ക്ലബ്ബ് അണിനിരത്തുന്നത്.
മർലോൺ റൂസും വിബിൻ മോഹനൻനും മധ്യനിരയിൽ കളി നിയന്ത്രിക്കും. സച്ചിൻ സുരേഷും അർഷ് ഷെയ്ഖും നയിക്കുന്ന ഗോൾകീപ്പിംഗ് വിഭാഗം ടീമിന് കരുത്താകുമ്പോൾ, പ്രതിരോധനിരയിൽ വിദേശ താരം ഉമർ ബാഹിന്റെ അനുഭവസമ്പത്തും ഇന്ത്യയുടെ അണ്ടർ 23 ക്യാപ്റ്റൻ ബികാഷ് യുംനാമിന്റെ നേതൃപാടവവും ടീമിന് ആത്മവിശ്വാസം നൽകുന്നു.
മുന്നേറ്റനിരയിൽ വിക്ടർ ബെർട്ടോമിയുവും കെവിൻ യോക്കും എത്തുന്നതോടെ സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ മാറ്റാൻ പരിശീലകർക്ക് കൂടുതൽ ഓപ്ഷനുകൾ ലഭിക്കും. നിലവിലെ ഇന്ത്യൻ ഫുട്ബോൾ സാഹചര്യങ്ങളിൽ മികച്ച പോരാട്ടം കാഴ്ചവെക്കുന്നതോടൊപ്പം, താരങ്ങളുടെ വളർച്ചയ്ക്കും ടീമിനുള്ളിലെ ഒത്തൊരുമയ്ക്കും മുൻഗണന നൽകിയാണ് സ്ക്വാഡ് തയ്യാറാക്കിയിരിക്കുന്നത്.
ടീം: സച്ചിൻ സുരേഷ്, അർഷ് ഷെയ്ഖ്, അൽസാബിത്ത് സുലൈമാൻ (ഗോൾ കീപ്പർ), നവോച്ച സിംഗ്, ഐബൻബ ഡോഹ്ലിങ്, ഹോർമിപാം റുയിവ, സന്ദീപ് സിംഗ്, മുഹമ്മദ് സഹീഫ്, ബികാഷ് യംനം, സുമിത് ശർമ്മ, ജഗന്നാഥ് ജയൻ, ഉമർ ബാഹ് (പ്രതിരോധം), വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, നിഹാൽ സുധീഷ്, റൗളിൻ ബോർജസ്, ഫ്രെഡി ലാലൻമാവമ, എബിനാസ് യേശുദാസൻ, സലാഹുദ്ദീൻ അദ്നാൻ, ലൂയിസ് മത്യാസ് ഹെർണാണ്ടസ്, മർലോൺ റൂസ് ട്രൂജിലോ (മധ്യനിര), കൊറൗ സിംഗ്, ലാൽതൻമാവിയ റെന്ത്‌ലി, മുഹമ്മദ് അജ്സൽ, ശ്രീകുട്ടൻ എം.എസ്, വിക്ടർ ബെർട്ടോമിയു, കെവിൻ യോക്ക് (മിന്നേറ്റ നിര)










0 comments