print edition ഇറാൻ കളത്തിൽ

ലോകകപ്പിൽ ന്യൂസിലൻഡിനെ നേരിടുന്ന ഇറാൻ താരങ്ങൾ പരിശീലനത്തിൽ
ലോസ് ഏഞ്ചൽസ്: ലോകകപ്പിൽ ഇറാൻ കളത്തിലെത്തുന്നു. ലോസ് ഏഞ്ചൽസ് സ്‌റ്റേഡിയത്തിൽ നാളെ രാവിലെ 6.30ന് ന്യൂസിലൻഡിനെതിരെയാണ് ആദ്യ മത്സരം. അമേരിക്ക ആതിഥേയരായ ഫുട്‌ബോൾ ലോകകപ്പിൽ ഇറാൻ കളിക്കുമോയെന്ന് സംശയമുണ്ടായിരുന്നു. അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തെ തുടർന്ന് മത്സരങ്ങൾ മെക്‌സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫിഫ അനുവദിച്ചില്ല.
ഒടുവിൽ കളിക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്‌ചയില്ലെന്ന് പ്രഖ്യാപിച്ച് കളിക്കാൻ തീരുമാനിച്ചു. 22ന് ബൽജിയവും 27ന് ഇൗജിപ്‌തുമാണ് എതിരാളികൾ. ആറ് ലോകകപ്പിലായി 18 മത്സരങ്ങൾ കളിച്ചു. മൂന്ന് ജയം മാത്രമാണ്. കഴിഞ്ഞ മൂന്ന് ലോകകപ്പിലും ഗ്രൂപ്പ്‌ഘട്ടം കടക്കാനായില്ല.









0 comments