ad
Deshabhimani

print edition മടങ്ങിവരവിൽ തിളങ്ങി 
ല‍ൗതാരോ

Lautaro.jpg
വെബ് ഡെസ്ക്

Published on Apr 07, 2026, 02:47 AM | 1 min read

മിലാൻ: ഒന്നരമാസത്തെ ഇടവേളയ്‌ക്കുശേഷം കളത്തിലെത്തിയ ക്യാപ്‌റ്റൻ ല‍ൗതാരോ മാർട്ടിനെസിന്റെ ഇരട്ടഗോളിൽ ഇന്റർ മിലാന്‌ തകർപ്പൻ ജയം. ഇറ്റാലിയൻ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ റോമയെ 5–2ന്‌ തരിപ്പണമാക്കി. ഹകാൻ കലാൻഗോലു, മാർകസ്‌ തുറാം, നികോളോ ബരേല്ല എന്നിവരും ഗോളടിച്ചു.


പരിക്കുകാരണം ഫെബ്രുവരി മുതൽ പുറത്തായിരുന്നു ല‍ൗതാരോ. മടങ്ങിവരവിൽ ഒന്നാം മിനിറ്റിൽതന്നെ ഗോൾ നേടി. ജിയാൻലൂക മാൻചിനിയും ലൊറെൻസോ പെല്ലെഗ്രിനിയുമാണ്‌ റോമയ്‌ക്കായി ലക്ഷ്യം കണ്ടത്‌. ലീഗിൽ ഏഴ്‌ മത്സരം ബാക്കിനിൽക്കെ ഒന്നാംസ്ഥാനത്ത്‌ ഇന്ററിന്‌ ഒമ്പത്‌ പോയിന്റ്‌ ലീഡാണ്‌. 31 കളിയിൽ 72 പോയിന്റ്‌. രണ്ടാമതുള്ള എസി മിലാന്‌ മുപ്പത്‌ മത്സരങ്ങളിൽ 63.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home