ഇന്ന് ഇന്ത്യ– തജിക്കിസ്ഥാൻ


Sports Desk
Published on Jun 18, 2025, 12:00 AM | 1 min read
ദുഷൻബെ (തജിക്കിസ്ഥാൻ)
രാജ്യാന്തര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യൻ അണ്ടർ 23 ടീം ഇന്ന് തജിക്കിസ്ഥാനെ നേരിടും. ദുഷാൻബെയിലെ ഹിസോർ സെൻട്രൽ സ്‌റ്റേഡിയത്തിൽ രാത്രി എട്ടരയ്‌ക്കാണ് കളി. 21ന് കിർഗിസ് റിപ്പബ്ലിക്കുമായി കളിക്കും. സെപ്‌തംബറിൽ നടക്കുന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പാണ് ഇന്ത്യക്ക്. നൗഷാദ് മൂസ പരിശീലിപ്പിക്കുന്ന സംഘത്തിൽ അഞ്ച് മലയാളി താരങ്ങളുണ്ട്.









0 comments