print edition റഷ്യൻ ബഹിരാകാശ സഞ്ചാരിയെ സ്‌പേയ്‌സ് എക്‌സ് പുറത്താക്കി

കലിഫോർണിയ
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്‌പേയ്‌സ് എക്‌സിന്റെ ദൗത്യത്തിൽ നിന്ന് റഷ്യൻ ബഹിരാകാശ സഞ്ചാരിയെ പുറത്താക്കി. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിലെ ഒലെഗ് അർട്ടെമിയേവിനെയാണ് അപ്രതീക്ഷിതമായി സ്‌പേയ്‌സ് എക്‌സ് ഒഴിവാക്കിയത്. ഫെബ്രുവരിയിൽ നാല് പേരടങ്ങുന്ന സ്‌പേയ്‌സ് എക്‌സിന്റെ ക്രൂ 12 ദൗത്യാംഗമാണ് ഒലെഗ്. അമേരിക്കൻ ദേശീയ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് ആരോപണം. കലിഫോർണിയയിലെ ഹത്തോണിലുള്ള സ്‌പേസ് എക്‌സിന്റെ ആസ്ഥാനത്ത് പരിശീലനം. നടത്തിവരികെയായിരുന്നു ഒലെഗ്. 560 ദിവസം ബഹിരാകാശ നിലയത്തിൽ കഴിഞ്ഞിട്ടുള്ളയാളാണ് ഇദ്ദേഹം.









0 comments