കൂട്ടിക്കലിൽ കൂടെനിന്നയാൾ

ടോപ് ആകും ഉറപ്പ് ... ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കെ രാജേഷ് കൂട്ടിക്കൽ ഇളങ്കാട് ടോപ്പിൽ തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ടഭ്യർഥിക്കുന്നു
മുണ്ടക്കയം ""ആ ദുരന്തദിനം മറക്കാനാകില്ല. ഒപ്പം ഞങ്ങളെ കൈപിടിച്ചുയർത്താൻ മുന്നിൽനിന്ന നിങ്ങളെയും.'' – കൂട്ടിക്കലിലെത്തിയ സ്ഥാനാർഥിയോട് ജനങ്ങൾ പറഞ്ഞു. പലരും വികാരഭരിതരായി. ഉരുൾപൊട്ടൽ കശക്കിയെറിഞ്ഞ ഇൗ നാടിനെ പുനർനിർമിക്കാൻ സർക്കാരിനൊപ്പംനിന്ന് സിപിഐ എം നടത്തിയ പ്രവർത്തനങ്ങൾ അവരുടെ മനസിൽ മിന്നിമറഞ്ഞു. പാർടിയുടെ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന കെ രാജേഷ് ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ സ്ഥാനാർഥിയായെത്തുമ്പോൾ കൂട്ടിക്കൽ ഒറ്റസ്വരത്തിൽ പറയുന്നു – "വോട്ട് രാജേഷിനല്ലാതെ മറ്റാർക്ക്' ദിവസവും പുലർച്ചെ തന്നെ രാജേഷിന്റെ ഭവനസന്ദർശനമാരംഭിക്കും. ഇളംകാട് ടോപ്പിൽ തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരുന്ന റബർതോട്ടത്തിലെത്തി. അവരോട് തൊഴിൽരംഗത്തെ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. പിന്നീട് ഇളംകാട് ടൗൺ, ഏന്തയാർ, തേൻപുഴ, കൂട്ടിക്കൽ ടൗൺ എന്നിവിടങ്ങളിലെത്തി വോട്ടർമാരുടെ ഉൗഷ്‌ളമളമായ സ്വീകരണം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തംഗമായിരുന്നപ്പോൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞായിരുന്നു രാജേഷിന്റെ പര്യടനം. പൊതുപര്യടനം വ്യാഴം രാവിലെ എട്ടിന് കൂട്ടിക്കൽ പഞ്ചായത്തിലെ പറത്താനത്ത് ആരംഭിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്‌ഘാടനംചെയ്യും.









0 comments