പ്രിയങ്കരിയായി ഷീന സനൽകുമാർ

ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ഷീന സനൽകുമാർ ആര്യാട് പര്യടനം നടത്തുന്നു

സ്വന്തം ലേഖകൻ
Published on Dec 04, 2025, 01:31 AM | 1 min read
മാരാരിക്കുളം
മൂന്നു ദിവസമായി മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളിൽ 60 കേന്ദ്രത്തിൽ ഉജ്വല സ്വീകരണം ഏറ്റുവാങ്ങി ആര്യാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ഷീന സനൽകുമാറിന്റെ പര്യടനം സമാപിച്ചു. മൂന്നാം ദിവസത്തെ പര്യടനം ആര്യാട് ഒന്നാം വാർഡിലെ റൂറൽ ബണ്ടിന് സമീപം തുടങ്ങി. വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥികൾക്ക് പുറമെ എൽ ഡി എഫ് നേതാക്കളായ കെ ഡി മഹീന്ദ്രൻ, ഉണ്ണി ശിവരാജൻ, സി കുശൻ, രാജേഷ് ജോസഫ്, കെ കാർത്തികേയൻ, പി രൂപേഷ്, സി വി നടരാജൻ, സി കെ എസ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് പൂങ്കാവ് ബണ്ടിന് സമീപം സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.









0 comments