കലാലയങ്ങളിലെ വ്യവസായത്തിനും ഫുൾ പ്ലസ്

എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ കൃഷ്‌ണപിള്ള സ്‌മാരക മന്ദിരത്തിൽ എത്തിയ നടൻ സന്തോഷ് കീഴാറ്റൂർ ജില്ലാ പഞ്ചായത്ത് കുറുമാത്തൂർ ഡിവിഷൻ സ്ഥാനാർഥി എ പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് പന്നിയൂർ ഡിവിഷൻ സ്ഥാനാർഥി പി മാധവൻ, പഞ്ചായത്ത് സ്ഥാനാർഥികളായ വി വി ചന്ദ്രമതി, എസ് പി രമേശൻ മാസ്‌റ്റർ, തളിപ്പറന്പ് നഗരസഭാ സ്ഥാനാർഥി കെ പി എം റിയാസുദ്ദീൻ തുടങ്ങിയവർക്കൊപ്പം – ഫോട്ടോ: പി ദിലീപ്കുമാർ

സ്വന്തം ലേഖകൻ
Published on Dec 04, 2025, 02:00 AM | 1 min read
തളിപ്പറന്പ്
തറികളുടെ നാട്ടിൽ വ്യവസായരംഗത്ത് ചുവടുറപ്പിച്ച് കലാലയങ്ങളും സ്വകാര്യ വ്യവസായ പാർക്കുകളും. ജില്ലയിൽ ആദ്യത്തെ ക്യാന്പസ് വ്യവസായ പാർക്ക് പയ്യന്നൂരിലാണ് ഒരുങ്ങുന്നത്. വിദ്യാർഥികളിൽ സംരംഭകത്വം വളർത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വിഭാവനംചെയ്‌ത ഇൗ പദ്ധതിയിൽ പയ്യന്നൂരിലെ എസ്‌എൻ കോളേജ് ഓഫ് എൻജിനിയറിങ്ങിനാണ് ആദ്യമായി ക്യാന്പസ് വ്യവസായ പാർക്ക് ആരംഭിക്കാൻ അനുമതി ലഭിച്ചത്. ഇതോടൊപ്പം കരിവെള്ളൂർ നെസ്‌റ്റ് സൊസൈറ്റിക്കുകീഴിലെ കോളേജിനോടുചേർന്ന് സ്വകാര്യവ്യവസായ പാർക്കും ഒരുങ്ങുന്നുണ്ട്. ഇതുൾപ്പെടെ നാലു സ്വകാര്യ വ്യവസായ പാർക്കുകളാണ് കണ്ണൂരിൽ വരുന്നത്. ഇതിൽ പരിയാരത്തും പായത്തും രണ്ട് സ്വകാര്യ വ്യവസായ പാർക്കുകൾ പ്രവർത്തനമാരംഭിച്ചു. കാന്പസ് വ്യവസായ പാർക്ക് യാഥാർഥ്യമാകുന്നതോടെ വിദ്യാർഥികൾക്ക് നൈപുണ്യ വികസനത്തിനുള്ള അവസരവും പഠനത്തിനൊപ്പം ലഭ്യമാകും. ഇവിടെ ആരംഭിക്കുന്ന സംരംഭങ്ങളിൽ വിദ്യാർഥികളുടെ സേവനം ലഭ്യമാക്കുന്നത് വഴിയാണിത്. പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഉടൻ ജോലി ലഭ്യമാക്കാനും ഇതിലൂടെ കഴിയും. സർക്കാർ സബ്‌സിഡിയോടെയാകും പ്രവർത്തനം. ഐ ടി മേഖലയിലടക്കം ഇത് വലിയ ചലനങ്ങളുണ്ടാക്കുമെന്ന് അധ്യാപകരും പറയുന്നു. സംരംഭക അഭിരുചി വളർത്താൻ വിദ്യാലയങ്ങളിൽ സംരംഭകക്ലബ്ബുകളുമുണ്ട്. വ്യാവസായിക രംഗത്ത് വൻകുതിപ്പിലാണ് കണ്ണൂർ. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ സംരംഭകവർഷം 3.0 പദ്ധതിയിലൂടെമാത്രം ജില്ല നേടിയത് 675.66 കോടി രൂപയുടെ നിക്ഷേപം. പരമാവധി ലക്ഷ്യമിട്ടത് 8100 ആയിരുന്നെങ്കിലും 8107 സംരംഭങ്ങൾ ആരംഭിച്ചു.16,751 പേർക്ക് തൊഴിലവസരവും ലഭ്യമാക്കി. ജില്ലയിൽ ബിസിനസ് ഡെവലപ്‌മെന്റ് സർവീസ് പ്രൊവൈഡർ (ബിഡിഎസ്‌പി) സേവനവും ലഭ്യമാണ്. വിദ്യാർഥികളുടെ കൈത്തറി യൂണിഫോം പദ്ധതിയിൽ ജില്ലയിൽ 2024–25 സാന്പത്തിക വർഷത്തിൽ ഉൽപ്പാദിപ്പിച്ചത് 1.56 ലക്ഷം മീറ്റർ ഷർട്ടിങ്ങും 2.78 മീറ്റർ സ്യൂട്ടിങ്ങുമാണ്. ഇതുവഴി ജില്ലയിലെ 35 സംഘങ്ങൾക്കും 828 തൊഴിലാളികൾക്കുമായി 7.1 കോടി രൂപയും നൽകി.









0 comments