ബോംബെ സിനിമയുടെ 30–ാം വാർഷികം

മണിരത്നവും മനിഷാകൊയ്‌രാളയും 20ന്‌ ബേക്കലിൽ

ബേക്കൽ കോട്ട

ബേക്കൽ കോട്ട

avatar
കെ വി രഞ്‌ജിത്‌

Published on Dec 04, 2025, 02:30 AM | 2 min read

കാസർകോട്‌

ബേക്കലിന്റെ സ‍ൗന്ദര്യം ആഗോളതലത്തിൽ അറിയിച്ച പ്രശസ്‌ത സിനിമ ‘ബോംബെ’ യുടെ സംവിധായകൻ മണിരത്‌നവും നായിക മനീഷ കൊയ്‌രാളയും ഛായാഗ്രഹകൻ രാജീവ് മേനോനും ബേക്കലിൽ 20ന്‌ എത്തും. ബോംബെ സിനിമയുടെയും ബേക്കൽ റിസോർട്‌ ഡവലപ്‌മെന്റ്‌ കോർപറേഷൻ രൂപീകരിച്ചതിന്റെ മുപ്പതാം വാർഷികത്തിന്റെയും ഭാഗമായാണ്‌ ഇവരെത്തുന്നത്‌. കേരള വിനോദ സഞ്ചാര വകുപ്പിന്റെ പദ്ധതിയായ സിനിമാ ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്‌ ഇടപെട്ടാണ്‌ ബോംബെയുടെ ശിൽപികളെ ബേക്കലിലെത്തിക്കുന്നത്‌. സിനിമയിലെ നായകൻ അരവിന്ദ്‌ സ്വാമിയും എത്തുമെന്ന്‌ അറിയിച്ചെങ്കിലും സ്ഥിരീകരണമായിട്ടില്ലെന്ന്‌ ബിആർഡിസി എംഡി ഷിജിൻ പറന്പത്ത്‌ പറഞ്ഞു. ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസും പങ്കെടുക്കും. സൂപ്പർഹിറ്റ് ഗാനമായ ‘ഉയിരേ’ ചിത്രീകരിച്ചത് ബേക്കൽ കോട്ടയിലും പരിസരത്തുമാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ മനോഹരമായ ബീച്ചും വലതുവശത്ത് കടലിലേക്ക് കൈനീട്ടിയ കൊത്തളങ്ങളുമൊക്കെയുള്ള കോട്ടയെയും ലോകമാകെ പടർത്തിയത്‌ ‘ബോംബെ’ യാണ്‌. സിനിമ റീലീസ്‌ ചെയ്‌തവർഷംതന്നെയാണ്‌ സംസ്ഥാന സർക്കാർ ബിആർഡിസി രൂപീകരിച്ചത്‌. കേരളത്തിന്റെ ഭംഗിയെ പശ്ചാത്തലമാക്കിയ നിരവധി അനശ്വര സിനിമകൾ ഉണ്ടായിട്ടുണ്ട്. ആ ഓർമകളെ നിലനിർത്തിർത്തി വിനോദ സഞ്ചാരികളെ അവിടേയ്ക്ക് ആകർഷിപ്പിക്കുന്നതാണ് സിനിമാ ടൂറിസം പദ്ധതി. ലോകത്തിന്റെ വിവിധ ഭാഷകളിലുള്ള സിനിമകളുടെ ചിത്രീകരണത്തിനായി കേരളത്തെ കൂടുതൽ ആകർഷകമാക്കുകയും പ്രത്യേക ക്യാന്പയി‌നിലൂടെ അന്താരാഷ്ട്രതലത്തിൽ അടയാളപ്പെടുത്തുകയുമാണ്‌ ലക്ഷ്യം. മന്ത്രി പി എ മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിൽ സിനിമാ ടൂറിസം പദ്ധതിക്ക്‌ മണിരത്നം തന്റെ പിന്തുണയും പ്രോത്സാഹനവും അറിയിച്ചിരുന്നു. മണിരത്നത്തെപ്പോലുള്ള മഹാനായ സംവിധായകന്റെ പ്രോത്സാഹനവും സാന്നിധ്യവും പദ്ധതിക്ക് ഊർജമാകുമെന്നും സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനെ സംബന്ധിച്ചിടത്തോളം ചടങ്ങ്‌ അഭിമാന നിമിഷമാകുമെന്ന്‌ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ​‘പുടിച്ചിറുക്ക്‌ , പുതിയ ഫ്രെയിമിൽ ബേക്കൽ നിറയും ​‘പുടിക്കലയാ’പ്രണയം അങ്ങനെ കണ്ണീരായി തുളുമ്പി നിന്ന അന്തരീക്ഷത്തിൽ ശേഖർ നാരായണപ്പിള്ള ശൈലഭാനുവോട്‌ ചോദിക്കും. ‘പുടിച്ചിറുക്ക്‌’ എന്ന്‌ ലൈയുടെ മറുപടി. സൂര്യാസ്തമയത്തിന്റെ ചെഞ്ചുവപ്പിലും തിരയടിയുടെ ആവേശത്തിലും ശേഖറും ശൈലയും തങ്ങളുടെ മുപ്പതാം വിവാഹവാർഷികം ബേക്കലിൽ ആഘോഷിക്കുന്പോൾ ബേക്കലിനെ വീണ്ടും ‘പുടിച്ചിറക്ക്‌’ എന്നുപറയുന്നുൾപ്പെടെയുള്ള പ്രത്യേക രീതിയിലാണ്‌ ചടങ്ങ്‌ നടത്താൻ ആലോചിക്കുന്നത്‌. ബോംബെ സിനിമയിൽ ശേഖർ നാരായണൻ പിള്ള എന്നാണ്‌ അരവിന്ദ്‌ സ്വാമി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്‌. ശൈല ഭാനുവെന്നത്‌ മനീഷയുടെയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home