സമ്പൂർണ വികസനത്തിന്‌ മാസ്‌റ്റർ പ്ലാൻ, എല്ലാ വീട്ടിലും കുടിവെള്ളം ; കൂത്താട്ടുകുളം നഗരസഭ എൽഡിഎഫ് പ്രകടനപത്രിക

Koothattukulam Municipality masterplan
വെബ് ഡെസ്ക്

Published on Dec 04, 2025, 02:29 AM | 1 min read


​കൂത്താട്ടുകുളം

​നഗരത്തിന്റെ സമ്പൂർണ വികസനത്തിന് മാസ്റ്റർ പ്ലാൻ, എല്ലാ വീട്ടിലും കുടിവെള്ളലഭ്യത, ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെ സ്ഥാപിച്ച് കുടുംബാരോഗ്യ കേന്ദ്രത്തെ താലൂക്ക് നിലവാരത്തിൽ ഉയർത്തും തുടങ്ങിയ പ്രഖ്യാപനങ്ങളുമായി കൂത്താട്ടുകുളം നഗരസഭ എൽഡിഎഫ് പ്രകടനപത്രിക.


​വിവിധ വകുപ്പുകളുടെ നിഷ്‌ക്രിയ ആസ്‌തികൾ കണ്ടെത്തി പദ്ധതികൾ നടപ്പാക്കും. ചരിത്രപ്രധാനമായ ക്ഷേത്രങ്ങളെയും പള്ളികളെയും ഉൾപ്പെടുത്തി തീർഥാടന ടൂറിസം പദ്ധതി, റിങ്‌ റോഡ്, മാലിന്യകേന്ദ്രത്തിൽ ബയോ മൈനിങ്‌, സ്ഥിരം സാംസ്‌കാരിക വേദി തുടങ്ങിയവ ഒരുക്കും. വിവിധയിടങ്ങളിൽ കുട്ടികൾക്ക് പാർക്കുകൾ, വയോജനങ്ങൾക്കുള്ള വിശ്രമകേന്ദ്രങ്ങൾ, പകൽവീട്, സ്മാർട്ട് കൃഷിഭവൻ, തരിശുരഹിത നഗരസഭ എന്നിവയും യാഥാർഥ്യമാക്കും.


എംപിഐയുമായി സഹകരിച്ച് മാംസത്തിനാവശ്യമായ മൃഗങ്ങളെ വളർത്തി തിരികെ നൽകുന്ന പദ്ധതി, പച്ചക്കറിച്ചന്ത പുനർനിർമാണം, ആധുനിക ലേല മാർക്കറ്റ്, പാലിയേറ്റീവ് സേവനം ശക്തിപ്പെടുത്തൽ, സിഎച്ച്സിയിൽ മോർച്ചറി യൂണിറ്റ്, സ്റ്റേഡിയം പൂർത്തീകരണം, ജലാശയങ്ങളുടെ പുനരുദ്ധാരണം, നഗരത്തിൽ ആധുനിക ശുചിമുറികൾ, സിഡിഎസിന് ഓഫീസ്, മൃഗാശുപത്രി സബ് സെന്ററുകൾ, കുടുംബശ്രീ പ്രീമിയം കഫേ, കെട്ടിടനികുതിക്ക്‌ ഏകജാലക സംവിധാനം, വ്യാപാര ലൈസൻസ് പുതുക്കലിന് ഫാസ്റ്റ് ട്രാക്ക്, ഓപ്പൺ ജിം, നഗരസഭ ഷോപ്പിങ്‌ കോംപ്ലക്‌സ്, തെക്കേക്കുറ്റ് പാലം പുനർനിർമാണം, ഉഴവൂർ തോട് നവീകരണം, ടൗൺ സൗന്ദര്യവൽക്കരണം, സുരക്ഷാ കാമറകൾ, പൊതുശ്‌മശാനത്തിന്റെ ശേഷി വർധിപ്പിക്കൽ എന്നിവയും എൽഡിഎഫ്‌ ഉറപ്പുനൽകുന്നു.


പ്രകടനപത്രിക എം ജെ ജേക്കബ് പ്രകാശിപ്പിച്ചു. എ എസ് രാജൻ അധ്യക്ഷനായി. പി ബി രതീഷ്, കെ ചന്ദ്രശേഖരൻ, സി എൻ പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്, ബിജോ പൗലോസ്, ബിനീഷ് തുളസീദാസ്, എം എം അശോകൻ, തൊമ്മച്ചൻ തേക്കുംകാട്ടിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home