വോട്ടിങ് യന്ത്രത്തിൽ ബാലറ്റ് പതിക്കൽ തുടങ്ങി

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഇലക്--ട്രോണിക് വോട്ടിങ് മെഷീനുകളിൽ കോർപറേഷൻ ഡിവിഷനുകളിലെ സ്ഥാനാർഥികളുടെ പേരും ചിഹ്നവും രേഖപ്പെടുത്തുന്ന പോളിങ് ഉദ്യോഗസ്ഥർ
കൊച്ചി
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ വോട്ടിങ് മെഷീന്‍ കമീഷനിങ് ആരംഭിച്ചു. സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം എന്നിവ പ്രിന്റ് ചെയ്ത ബാലറ്റ് ലേബലുകൾ മെഷീനുകളിൽ ചേർത്ത് പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തലാണിത്. വോട്ടർമാർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ വ്യത്യസ്ത നിറങ്ങളിലുള്ള ബാലറ്റ് ലേബലുകളാണ് മെഷീനിൽ പതിക്കുന്നത്.
പഞ്ചായത്തിന് വെള്ളയും ബ്ലോക്ക് പഞ്ചായത്തിന് പിങ്കും ജില്ലാപഞ്ചായത്തിന് ഇളം നീലയുമാണ് നിറം. നഗരസഭകളിൽ വെള്ളനിറമാണ്. സ്ഥാനാർഥികളുടെ എണ്ണത്തിന് അനുസരിച്ചാണ് ബാലറ്റ് യൂണിറ്റുകൾ ക്രമീകരിക്കുന്നത്. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്തുകൾ എന്നിവയ്ക്കായി മൂന്ന് ബാലറ്റും ഒരു കൺട്രോൾ യൂണിറ്റുമാണുണ്ടാകുക. മുനിസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ ഒന്നുവീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റുമുണ്ടാകും. 3021 പോളിങ് സ്റ്റേഷനുകളിലേക്കാണ് വോട്ടിങ് മെഷീൻ തയ്യാറാക്കുന്നത്.








0 comments