സൗരവേലി ഒരുങ്ങി ; കർഷകരുടെ ഭീതിയൊഴിഞ്ഞു

ഇഞ്ചത്തൊട്ടിയിൽ സൗരവേലി ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു (ഫയൽ ചിത്രം)
കൊച്ചി
കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ചെറുക്കാനും സുരക്ഷ ഉറപ്പാക്കാനും മലയോര കർഷകരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു സൗരവേലി. കോതമംഗലത്ത് കാട്ടാനയുടെ ശല്യമായിരുന്നു കൂടുതൽ. ആനയിറങ്ങി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ കർഷകർ പൊറുതിമുട്ടി. സൗരവേലി സ്ഥാപിച്ചതോടെ ആശ്വാസമായി. ആനയുടെ ശല്യം നിയന്ത്രിക്കാനായി.
കാട്ടാനശല്യം കൂടുതലുണ്ടായിരുന്ന ഇഞ്ചത്തൊട്ടിയിൽ 11 കിലോമീറ്ററിൽ വേലി നിർമിച്ചു. 42 ലക്ഷം രൂപ ചെലവിട്ടായിരുന്നു നിർമാണം. കീരംപാറ പൂച്ചകുത്തുമുതൽ ചേലമലവരെയും കളപ്പാറമുതൽ വെളിയേൽചാൽവരെയും 94 ലക്ഷം രൂപയ്‌ക്ക് എലിഫന്റ് പ്രൂഫ് ഹാങ്ങിങ് ഫെൻസിങ് -ഒമ്പത് കിലോമീറ്ററിൽ നിർമിച്ചു. താളുകണ്ടം ആദിവാസി മേഖലയ്‌ക്ക് ചുറ്റും അഞ്ച് കിലോമീറ്ററിൽ സൗരവേലി നിർമിച്ചു. ചെലവിട്ടത് 17.11 ലക്ഷം രൂപ.
പൂയംകുട്ടി–കുട്ടമ്പുഴ റോഡിന്റെ വശങ്ങളിൽ 7.60 ലക്ഷം രൂപ മുടക്കിയാണ് സൗരവേലി നിർമിച്ചത്. പ്രധാനമായും എംഎൽഎ ഫണ്ട് ഉപയോഗിച്ചും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയുമായിരുന്നു നിർമാണം.
വേലി നിർമിച്ച മറ്റിടങ്ങൾ
വടാട്ടുപാറ ഹാങ്ങിങ് ഫെൻസിങ്– 18 ലക്ഷം രൂപ ചെലവിൽ ഏഴ് കിലോമീറ്റർ
പിണ്ടിമന–കോട്ടപ്പടി ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ് – 3.75 കോടി രൂപ ചെലവിൽ 30 കിലോമീറ്റർ
ചെമ്പൻകുഴി–നീണ്ടപാറ ഡബിൾലൈൻ ഫെൻസിങ് – 49 ലക്ഷം രൂപ ചെലവിൽ അഞ്ച് കിലോമീറ്റർ









0 comments