വിജയസ്‌മിതവുമായി ജിസ്‌മി

Pallipuram Division

പള്ളിപ്പുറം ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി കെ ജെ ജിസ്‌മിക്ക്‌ 
പള്ളിപ്പുറം ചാത്തമംഗലത്ത്‌ നൽകിയ സ്വീകരണത്തിൽനിന്ന്‌

വെബ് ഡെസ്ക്

Published on Dec 04, 2025, 01:27 AM | 1 min read

ചേർത്തല

ബാലസംഘത്തിലൂടെ എസ്‌എഫ്‌ഐ–ഡിവൈഎഫ്‌ഐ സാരഥ്യത്തിലെത്തി യുവത്വത്തിന്റെ ചൈതന്യവുമായി പൊതുമണ്ഡലത്തിൽ നിറഞ്ഞ കെ ജെ ജിസ്‌മിക്ക്‌ നാടിന്റെ ഹൃദ്യമായ വരവേൽപ്പ്‌. ജില്ലാ പഞ്ചായത്ത്‌ പള്ളിപ്പുറം ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി ജിസ്‌മിയുടെ സ്വീകരണ പര്യടനം ബുധൻ രാവിലെ തുടങ്ങി. ​ പള്ളിപ്പുറം കല്ലറത്തറയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എം ആരിഫ്‌ ഉദ്‌ഘാടനംചെയ്‌തു. ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ 10 കേന്ദ്രങ്ങളിലും തൈക്കാട്ടുശേരിയിലെ എട്ട്‌ കേന്ദ്രങ്ങളിലും സ്വീകരണയോഗം ചേർന്നു. ഉളവയ്‌പിൽ ആദ്യനാളിലെ പര്യടനം സമാപിച്ചു. പഞ്ചായത്ത്‌ വാർഡ്‌, ബ്ലോക്ക്‌–ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ സ്ഥാനാർഥികളും ജിസ്‌മിയോടൊപ്പം ഉണ്ടായിരുന്നു. ​ യോഗങ്ങളിൽ ബി വിനോദ്‌, കെ ബാബുലാൽ, പി എം പ്രമോദ്‌, ഇ എം സന്തോഷ്‌കുമാർ, ടി എസ്‌ സുധീഷ്‌, സി ശ്യാംകുമാർ, എൻ നവീൻ, കുര്യാക്കോസ്‌ കാട്ടുതറ, സ്‌മിത ദേവാനന്ദ്‌ എന്നിവർ സംസാരിച്ചു. വ്യാഴാഴ്‌ച രാവിലെ പാണാവള്ളിയിലെ പനവേലിയിൽ നിന്നാരംഭിക്കുന്ന പര്യടനം അരൂക്കുറ്റിയിലെ വടുതല ജെട്ടിയിൽ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home