സംസ്ഥാന സർക്കാരിനെ തകർക്കാൻ വർഗീയധ്രുവീകരണം : പുത്തലത്ത് ദിനേശൻ

കൊച്ചി
വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് എൽഡിഎഫ് സർക്കാരിനെ തകർക്കാർ ശ്രമം നടക്കുന്നുവെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ പറഞ്ഞു. വിശ്വാസം ഉപയോഗിച്ച് വോട്ട് പിടിക്കുന്നതാണ് വർഗീയതയുടെയും വലതുപക്ഷത്തിന്റെയും രാഷ്ട്രീയം. വർഗീയത മതത്തെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്നത് നാട് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഞാറക്കൽ, വടക്കേക്കര പഞ്ചായത്തുകളിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പുത്തലത്ത് ദിനേശൻ.
കേരളത്തിന്റെ വികസനത്തിന്റെ അടിസ്ഥാനം പൊളിക്കുകയെന്നതും യുഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയമാണ്. അതിന്റ ഭാഗമായാണ് കേരളത്തിലെ ഗുണപരമായ മാറ്റങ്ങളെ യുഡിഎഫ് പ്രതിരോധിക്കുന്നത്.
ബിജെപി സർക്കാർ കിഫ്‌ബിയെയും സർവകലാശാലകളെയും തകർക്കാൻ ശ്രമിക്കുന്നതും ഇൗ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. മതനിരപേക്ഷത സംരക്ഷിക്കാനും വികസനം മുന്നോട്ടുകൊണ്ടുപോകാനും ഇടതുപക്ഷവും എൽഡിഎഫ് സർക്കാരും ഇനിയും ശക്തിപ്പെടണമെന്നും പുത്തലത്ത് ദിനേശൻ പറഞ്ഞു.









0 comments