അഭിഭാഷകൻ വെട്ടിക്കൊലപ്പെടുത്തിയ അച്ഛന്റെ മൃതദേഹം സംസ്‌കരിച്ചു

നടരാജന് അന്ത്യോപചാരം അർപ്പിക്കാനെത്തിയവർ
കായംകുളം
അഭിഭാഷകൻ വെട്ടിക്കൊലപ്പെടുത്തിയ അച്ഛന്റെ മൃതദേഹം സംസ്‌കരിച്ചു. കണ്ടല്ലൂർ തെക്ക് കളരിക്കൽ ജങ്ഷനിൽ പീടികത്തറയിൽ നടരാജന്റെ (60) മൃതദേഹമാണ് വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം കായംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബുധൻ രാവിലെ സംസ്‌കരിച്ചത്. ഞായർ രാത്രിയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കുടുംബവഴക്കിനെ തുടർന്നായിരുന്ന നവജിത്ത് (29) അച്ഛൻ നടരാജനെയും അമ്മ സിന്ധുവിനെയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ നടരാജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നവജിത്ത് റിമാൻഡിലാണ്. അമ്മ സിന്ധു ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്. ആക്രമണത്തിൽ സിന്ധുവിന്റെ തലയ്‌ക്ക് വെട്ടേറ്റു. മൂന്ന് കൈവിരലുകൾ അറ്റ് പോയിരുന്നു. ഇതിൽ ഒരു കൈവിരൽ തുന്നിച്ചേർത്തെങ്കിലും അപകടനില തരണം ചെയ്യാത്തതിനാൽ വെന്റിലേറ്ററിലാണ്.









0 comments