ജില്ലയിൽ പോളിങ് ജോലിക്ക് 9272 ജീവനക്കാർ

കോട്ടയം ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ് ജോലികൾക്ക് 9272 ജീവനക്കാരെ നിയോഗിച്ചു. കലക്ടർ ചേതൻ കുമാർ മീണ ഉത്തരവിറക്കി. രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെയാണ് പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുക്കുന്ന നടപടി പൂർത്തിയാക്കിയത്. നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം പ്രിസൈഡിങ് ഓഫീസർ: 2318, ഫസ്റ്റ് പോളിങ് ഓഫീസർ: 2318, പോളിങ് ഓഫീസർ: 4636. ആകെ പോളിങ് സ്‌റ്റേഷനുകൾ: 1925. ഇവരെ ജോലിക്ക് നിയോഗിച്ചുള്ള ഉത്തരവ് വ്യാഴം രാവിലെ എട്ടിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ https://www.edrop.sec.kerala.gov.in എന്ന സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓഫീസ് മേധാവികൾ ഉത്തരവ് ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്കു കൈമാറണമെന്ന് കലക്ടർ അറിയിച്ചു. ആദ്യഘട്ട റാൻഡമൈസേഷനിൽ ആവശ്യമുള്ളതിനേക്കാൾ 40 ശതമാനം പേരെ കൂടുതലായി ഉൾപ്പെടുത്തിയാണ് പട്ടികതയ്യാറാക്കിയത്. രണ്ടാംഘട്ടത്തിൽ ഇതിൽ 20 ശതമാനം പേരെ ഒഴിവാക്കി. ഇ ഡ്രോപ്പ് സോഫ്റ്റ്‌വേറിലൂടെ വിവരങ്ങൾ ശേഖരിച്ചാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥർക്കും 25 മുതൽ 28 വരെ ബ്ലോക്ക് പഞ്ചായത്ത് നഗരസഭാ തലങ്ങളിൽ പരിശീലനം നൽകിയിരുന്നു. കലക്ടറേറ്റിൽ നടന്ന രണ്ടാംഘട്ട റാൻഡമൈസേഷനിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ശ്രീജിത്ത്, ഡെപ്യൂട്ടി കലക്ടർ(ഇലക്ഷൻ) ഷീബാ മാത്യു, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ ആർ ധനേഷ് എന്നിവർ സംസാരിച്ചു.









0 comments