യുഡിഎഫ് വിമതരെ കോൺഗ്രസ് പുറത്താക്കി

കോതമംഗലം/പിറവം
കൂത്താട്ടുകുളത്തും പിറവത്തും യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന വിമതരെ കോൺഗ്രസ് പുറത്താക്കി. കൂത്താട്ടുകുളം നഗരസഭയിൽ മത്സരിക്കുന്ന രണ്ട് വിമതരെയും കോതമംഗലം നഗരസഭയിലെ ഒരു വിമതനെയും കോതമംഗലം പിണ്ടിമന പഞ്ചായത്തിൽ മത്സരിക്കുന്ന മൂന്ന് വിമതരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് ആറുവർഷത്തേക്ക് പുറത്താക്കിയതായാണ് ഡിസിസി പ്രസിഡന്റ് അറിയിച്ചത്.
കൂത്താട്ടുകുളം നഗരസഭ മൂന്നാംഡിവിഷനിൽ മത്സരിക്കുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് -ജിൻസ് പൈറ്റക്കുളം, 17ൽ മത്സരിക്കുന്ന കോൺഗ്രസ് പ്രവർത്തകൻ സോണി തോമസ് എന്നിവരെയാണ് പാർടിയിൽനിന്ന് പുറത്താക്കിയത്.
കോതമംഗലം നഗരസഭ 18–ാം വാർഡിലെ യുഡിഎഫ് വിമതൻ കോൺഗ്രസ് കോതമംഗലം ബ്ലോക്ക് സെക്രട്ടറി ഷിബു കുര്യാക്കോസിനെയും പുറത്താക്കി. പിണ്ടിമന പഞ്ചായത്ത് ഒന്നാംവാർഡിൽനിന്ന് മത്സരിക്കുന്ന സോവി കൃഷ്ണൻ, നാലാം വാർഡിൽ മത്സരിക്കുന്ന മോളി ജോസഫ്, 12–ാം വാർഡിൽ മത്സരിക്കുന്ന സീതി മുഹമ്മദ് എന്നിവരെയും പുറത്താക്കി. സീതി മുഹമ്മദ് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും ഐഎൻടിയുസി റീജണൽ ജനറൽ സെക്രട്ടറിയുമാണ്. സോവി കൃഷ്ണൻ കോൺഗ്രസ് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവും മോളി ജോസഫ് മണ്ഡലം എക്സിക്യൂട്ടീവ് അംഗവുമാണ്.









0 comments