സുപരിചിതനാണ് സുരേഷ്

ജില്ലാ പഞ്ചായത്ത് പൊൻകുന്നം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ബി സുരേഷ്‌കുമാറിനെ കാഞ്ഞിരമറ്റം തെക്കുംതലയിൽ സ്വീകരിക്കുന്നു
പൊൻകുന്നം ""സുരേഷിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമുണ്ടോ? നമ്മുടെ സ്വന്തം ആളല്ലേ.'' – കാഞ്ഞിരമറ്റം തെക്കുംതലയിൽ എത്തിയ സ്ഥാനാർഥിയെ കണ്ട് വോട്ടർ ചോദിച്ചു. ചെന്നെത്തുന്നിടത്തെല്ലാം നമ്മുടെ "സുരേഷ് വന്നല്ലോ' എന്നുപറയാനുള്ള അടുപ്പമുണ്ട്. ജില്ലാ പഞ്ചായത്ത് പൊന്‍കുന്നം ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബി സുരേഷ്‌കുമാർ ചെങ്ങളത്ത് ചെന്നപ്പോൾ നിരവധി വയോധികർ ആശംസയേകാനെത്തി. ""ഞങ്ങൾക്ക് പെൻഷൻ കിട്ടുന്നുണ്ട്. റേഷൻ കിട്ടുന്നുണ്ട്. സന്തോഷം.'' ഇടതുപക്ഷത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ അവർ ഒട്ടും മടികാണിച്ചില്ല. ജനകീയവിഷയങ്ങളിൽ നിരന്തരം ഇടപെട്ട് നാടിന് പ്രിയപ്പെട്ടവനാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറികൂടിയായ ബി സുരേഷ്‌കുമാർ. കന്നിയങ്കത്തിലെ പ്രചാരണത്തിൽ മുഴുവൻ സമയവും കൂടെ യുവജനങ്ങളുടെ നിരയുണ്ട്. കാര്‍ഷികമേഖലയായ കാഞ്ഞിരമറ്റം ബ്ലോക്ക് ഡിവിഷനിലെ നെല്ലിക്കുന്നിലാണ് ബുധന്‍ രാവിലെ പര്യടനം ആരംഭിച്ചത്. സിപിഐ എം വാഴൂര്‍ ഏരിയ സെക്രട്ടറി വി ജി ലാല്‍ ഉദ്ഘാടനംചെയ്തു. അകലക്കുന്നം, പള്ളിക്കത്തോട് പഞ്ചായത്തുകളില്‍ പര്യടനം നടത്തി പള്ളിക്കത്തോട്ടില്‍ സമാപിച്ചു.









0 comments