കുമരകത്തിന്റെ സ്വന്തം അംഗിരസ്

ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എസ് അംഗിരസിന് കുമരകം തെക്കുംകരയിൽ നൽകിയ സ്വീകരണം
കുമരകം കൈപ്പുഴമുട്ടിലെത്തിയ അഡ്വ. എസ് അംഗിരസിന് അഭിവാദ്യമർപ്പിക്കാൻ ആളുകൾ ചുറ്റുംകൂടി. കൈപ്പുഴമുട്ട് സ്വദേശിനി തങ്കമ്മ പറഞ്ഞു – ""മോൻ ജയിച്ചുവരും. കുമരകം അതിനാണ് കാത്തിരിക്കുന്നത്''. ഒരു നാടിന്റെ വികാരമായിരുന്നു ആ വാക്കുകളിൽ. അനുഗ്രഹവും ആശംസയുമേകി ജനക്കൂട്ടം. ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എസ് അംഗിരസ് ചെന്നെത്തുന്നിടത്തെല്ലാം അതാണ് കാഴ്‌ച. മഞ്ചാടിക്കരിയിലായിരുന്നു പര്യടനത്തുടക്കം. തുറന്ന വാഹനത്തിൽ കയറി കൈവീശി ജനങ്ങളെ അഭിവാദ്യംചെയ്‌ത് സ്ഥാനാർഥി അടുത്ത സ്വീകരണസ്ഥലത്തേക്ക്. പടക്കംപൊട്ടിച്ചും ഹാരമണിയിച്ചും അവർ സ്വീകരിച്ചു. പര്യടനത്തിന് ഇരുചക്രവാഹന അകമ്പടിയും ഉണ്ടായിരുന്നു. വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് മുപ്പതിലാണ് (വെളിയം) ആദ്യദിന പര്യടനം അവസാനിച്ചത്. പര്യടനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ വി ബിന്ദു ഉദ്‌ഘാടനംചെയ്‌തു. മൂന്ന് ദിവസത്തെ പര്യടനം വെള്ളിയാഴ്‌ച സമാപിക്കും.









0 comments