ad
Deshabhimani

ഐ ലീഗിന്‌ ഫോട്ടോഫിനിഷ്‌

i league football
വെബ് ഡെസ്ക്

Published on Apr 03, 2025, 12:00 AM | 1 min read


കോഴിക്കോട്‌ : ഒറ്റ റൗണ്ട്‌ മത്സരംശേഷിക്കെ ഐ ലീഗ്‌ ഫുട്‌ബോൾ ആവേശകരമായ അന്ത്യത്തിലേക്ക്‌. അവസാന റൗണ്ട്‌ നടക്കുന്ന ആറിന്‌ ചാമ്പ്യനെ അറിയം. ജയിക്കുന്നവർ അടുത്ത സീസൺ ഐഎസ്‌എൽ കളിക്കും. 21 കളിയിൽ 39 പോയിന്റുള്ള ചർച്ചിൽ ബ്രദേഴ്‌സാണ്‌ ഒന്നാമത്‌. ഗോകുലം കേരള (37) രണ്ടും റിയൽ കശ്‌മീർ (36) മൂന്നും ഇന്റർ കാശി (36) നാലും സ്ഥാനങ്ങളിലുണ്ട്‌. ചർച്ചിലിന്‌ കശ്‌മീരുമായാണ്‌ കളി. ജയിച്ചാൽ ഗോവൻ ക്ലബ്‌ കിരീടം ചൂടും. സമനിലയും തോൽവിയും മറ്റുള്ള മത്സരഫലത്തെ സ്വാധീനിക്കും. ഗോകുലത്തിന്‌ ഡെമ്പോ ഗോവയ്‌ക്കെതിരെ തകർപ്പൻ ജയം വേണം. ചർച്ചിൽ തോൽക്കുകയും വേണം.


ചർച്ചിൽ സമനിലയായാലും കാര്യമില്ല. ഗോൾ ശരാശരിയിലും നേരിട്ട്‌ ഏറ്റുമുട്ടിയപ്പോഴുമുള്ള കണക്കും എതിരാളിക്ക്‌ അനുകൂലമാണ്‌. കശ്‌മീരിനും ഇന്റർ കാശിക്കും ജയിച്ചേ തീരു. ഒപ്പം ഗോകുലവും ചർച്ചിലും തോൽക്കണം. പോയിന്റുകൾ തുല്യമായാൽ ഗോൾ ശരാശരിയിൽ പിന്നിലാണെന്നത്‌ ഇരുടീമുകൾക്കും തിരിച്ചടിയാകും. രാജസ്ഥാൻ യുണെെറ്റഡാണ്‌ ഇന്ററിന്റെ എതിരാളി. ആറിന്‌ പകൽ 12നാണ്‌ എല്ലാ മത്സരങ്ങളും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home