print edition ജർമൻ ലീഗ്; കെയ്‌നിന് ‘സെഞ്ചുറി’

ഹാരി കെയ്‌ൻ
മ്യൂണിക് : ജർമൻ ലീഗിൽ സെഞ്ചുറിയിടിച്ച് ബയേൺ മ്യൂണിക് മുന്നേറ്റക്കാരൻ ഹാരി കെയ്‌ൻ. യൂണിയൻ ബെർലിനെതിരെ ലക്ഷ്യം കണ്ടതോടെ ലീഗിൽ 100 ഗോളായി. 98 മത്സരത്തിൽനിന്നാണ് നേട്ടം. ജർമനിയിൽ അതിവേഗം നൂറടിക്കുന്ന താരവുമായി ഇംഗ്ലീഷുകാരൻ.
മത്സരത്തിൽ രണ്ട് ഗോളടിച്ചു. കളി 7–0ന് ബയേൺ ജയിച്ചു. മിക്കേൽ ഒലീസെ ഹാട്രിക് കുറിച്ചപ്പോൾ ജമാൽ മുസിയാലയും ഇസ്‌മായേൽ സായ്‌ബാരിയും ലക്ഷ്യം കണ്ടു. 2023ൽ ടോട്ടനം ഹോട്‌സ്‌പറിൽനിന്ന് ബയേണിലെത്തിയശേഷം മിന്നും ഫോമിലാണ് കെയ്‌ൻ. ആകെ 154 മത്സരത്തിൽ 152 ഗോളടിച്ചു. അവസാന സീസണിൽ 61 തവണ വലകുലുക്കി. ലോകകപ്പിൽ ആറ് ഗോളും നേടി.










0 comments