സ്വതന്ത്ര വ്യാപാര കരാറുകൾ റദ്ദാക്കണം

കർഷകസംഘം സംസ്ഥാന സമ്മേളന നഗറിൽ അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, പ്രസിഡന്റ് അശോക് ധാവ്‌ളെ, കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ, അഖിലേന്ത്യാ കിസാൻ സഭ കേന്ദ്രകമ്മിറ്റിയംഗം എം എം മണി എന്നിവർക്കൊപ്പം ചിത്രമെടുക്കുന്ന സമ്മേളന പ്രതിനിധികൾ
കോടിയേരി ബാലകൃഷ്‍ണൻ നഗര്‍ (കാമിലോട്ട് കൺവൻഷൻ സെന്റര്‍)
കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന ഇന്ത്യ -– യുഎസ് കരാർ, യൂറോപ്യൻ യൂണിയൻ കരാർ, ഇന്ത്യ-- – ന്യൂസിലൻഡ് കരാർ ഉൾപ്പെടെ സ്വതന്ത്ര വ്യാപാര കരാറുകൾ റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കര്‍ഷകസംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഡോ. എം എസ് സ്വാമിനാഥൻ കമീഷൻ ശുപാർശ പ്രകാരം കാർഷികോൽപ്പന്നങ്ങൾക്ക് ഉൽപ്പാദനച്ചെലവും അതിന്റെ 50ശതമാനവും ഉൾപ്പെടെയുള്ള നിരക്കിൽ മിനിമം താങ്ങുവില നിശ്ചയിക്കാൻ പാർലമെന്റിൽ നിയമനിർമാണം നടത്തണം. ഭക്ഷ്യസുരക്ഷാനിയമ ഭേദഗതി ബിൽ, വിത്ത് ബിൽ, വൈദ്യുതി സ്വകാര്യവൽക്കരണ ബിൽ എന്നിവ പിൻവലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുകയും കാർഷികോൽപ്പാദനത്തിന് ഈ പദ്ധതി ഉപയോഗപ്പെടുത്തുകയും ചെയ്യുക, കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതി നിർത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സ്വതന്ത്ര വ്യാപാര കരാറുകൾ ഇന്ത്യൻ കാർഷിക മേഖലയിൽ മുതലാളിത്ത ചൂഷണം ശക്തിപ്പെടുത്തും. കാർഷിക മേഖലയെ സംരക്ഷിക്കാൻ ഒരു വ്യവസ്ഥയും ഈ കരാറുകളിലില്ല. കാർഷികോൽപ്പന്നങ്ങളുടെ വൻതോതിലുള്ള ഇറക്കുമതി വർധിപ്പിക്കും. ഇത് ഉൽപ്പന്നങ്ങളുടെ വിലത്തകർച്ചയ്ക്ക് കാരണമാകും. 2025ൽ തയ്യാറാക്കിയ പുതിയ വിത്ത്ബിൽ അഗ്രിബിസിനസ്സ് കമ്പനികളെ സഹായിക്കാനാണ്. വൈദ്യുതി സ്വകാര്യവൽക്കരിക്കാനുള്ള ബില്ല് കാർഷിക മേഖലയെ ദോഷകരമായി ബാധിക്കും. സംയുക്ത കിസാൻ മോർച്ചയുടെ ദേശീയ പ്രക്ഷോഭത്തിന് സമ്മേളനം ശക്തമായ പിന്തുണ പ്രഖ്യാപിച്ചു.









0 comments