ad
Deshabhimani

ആറ്റിങ്ങൽ പോളിടെക്നിക് സംഘർഷം

ഡിവൈഎഫ്ഐ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി

ആറ്റിങ്ങൽ പോളിടെക്നിക്കിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരെ കെഎസ്‌യു, യൂത്ത് 
കോൺഗ്രസ് അക്രമികൾ മർദിച്ചതിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ നടത്തിയ ആറ്റിങ്ങൽ പൊലീസ് സ്‌റ്റേഷൻ മാർച്ച് 
ആർ സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

ആറ്റിങ്ങൽ പോളിടെക്നിക്കിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരെ കെഎസ്‌യു, യൂത്ത് 
കോൺഗ്രസ് അക്രമികൾ മർദിച്ചതിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ നടത്തിയ ആറ്റിങ്ങൽ പൊലീസ് സ്‌റ്റേഷൻ മാർച്ച് 
ആർ സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 20, 2026, 02:28 AM | 1 min read

ആറ്റിങ്ങൽ

ആറ്റിങ്ങൽ പോളിടെക്നിക്കിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അർജുൻ അടക്കമുള്ള എസ്എഫ്ഐ പ്രവർത്തകരെ കെഎസ്‌യു, യൂത്ത് കോൺഗ്രസ്‌ അക്രമികൾ മർദിച്ചതിൽ പ്രതിഷേധിച്ചു. പൊലീസിന്റെ ഒത്താശയോടെ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ മാർച്ച്‌ സംഘടിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. അക്രമികളെ ഉടൻ പിടികൂടണമെന്നും അല്ലാത്തപക്ഷം ശക്തമായ തുടർ സമരങ്ങൾക്ക് സിപിഐ എം നേതൃത്വം നൽകുമെന്നും ആർ സുഭാഷ് പറഞ്ഞു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എസ് സുഖിൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വി എ വിനീഷ്, സി ജി വിഷ്ണു ചന്ദ്രൻ, ഷൈലജ ബീഗം, എം പ്രദീപ്, വിജയ് വിമൽ, ആർ പി നന്ദുരാജ്, ആദിത്യ ശങ്കർ എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ നാലുമുക്കിൽനിന്നാരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home