സ്കൂളിലെ പൊലീസ് അതിക്രമത്തിൽ വ്യാപക പ്രതിഷേധം

പൊലീസ് സ്കൂളിൽ കയറി വിദ്യാർഥികളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച്
വെഞ്ഞാറമൂട്
പിരപ്പൻകോട് സ്കൂളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്കൂളിൽ കയറി പൊലീസ് വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. ഡിവൈഎഫ്ഐ വെഞ്ഞാറമൂട് ബ്ലോക്ക് കമ്മിറ്റി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. വെഞ്ഞാറമൂട് മാർക്കറ്റ് ജങ്‌ഷനിൽനിന്ന് ആരംഭിച്ച മാർച്ച് റിങ് റോഡിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. എന്നാൽ, ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ സ്റ്റേഷനുമുന്നിലേക്കെത്തി. പ്രതിഷേധ ധർണ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് വി അനൂപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനീഷ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ടി നന്ദു, ഉണ്ണിക്കൃഷ്ണൻ, ഷൈനു രാജേന്ദ്രൻ, അബിൻ രത്ന, എസ് എസ് സമർഥ്, അൽത്താജ്, അഭിജിത്, അനീഷ് വെഞ്ഞാറമൂട്, അജ്മൽ, ശംഭു കൃഷ്ണൻ, അപ്പൂസ്, അഖിൽ, അരവിന്ദ്, ലിഖിന തുടങ്ങിയവർ സംസാരിച്ചു.









0 comments