ad
Deshabhimani

ആരാധനാലയങ്ങളിൽ മോഷണം: രണ്ടുപേർ അറസ്‌റ്റിൽ

പിടിയിലായ പ്രതികൾ

പിടിയിലായ പ്രതികൾ

വെബ് ഡെസ്ക്

Published on Sep 20, 2026, 02:40 AM | 1 min read

പാറശാല

ആരാധനാലയങ്ങളിൽ മോഷണം നടത്തിവന്നിരുന്ന രണ്ടുപേരെ തമിഴ്നാട്ടിലെ പളുകൽ പൊലീസ് അറസ്റ്റ് ചെയ്തു. പാറശാല, പളുകൽ, കന്നുമാമൂട്, കാരക്കോണം മേഖലകളിലെ ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും മോഷണം നടത്തിയ പ്രതികളാണ് വലയിലായത്. അണ്ടുകോട് ചെമ്പ്രവിള സ്വദേശി രഘുമണി (48), പേയാട് സ്വദേശി ശിവപ്രസാദ് (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിനിടെ ഇവർ അതിർത്തികേന്ദ്രീകരിച്ച് 14 മോഷണം നടത്തി. കഴിഞ്ഞ ദിവസം രാത്രി തമിഴ്നാട് പൊലീസ് രാത്രി പട്രോളിങ് നടത്തവെ പളുകലിന് സമീപം സംശയാസ്പദമായ രീതിയിൽക്കണ്ട് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാക്കളെന്ന് തിരിച്ചറിയുന്നത്. പാറശാല സ്റ്റേഷൻ പരിധിയിൽ ഇവർക്ക്‌ നാല്‌ മോഷണക്കേസുണ്ട്‌. മാസങ്ങൾക്കുമുമ്പ് തമിഴ്നാട്ടിൽനിന്ന്‌ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികൾ കേരള തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ മോഷണം നടത്തിവരികയായിരുന്നു. പളുകൽ എസ്ഐ വിൽസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുകയാണ് പാറശാല പൊലീസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home