49 പേരുടെ പുതുജീവിതത്തിന് കരം പകർന്ന് ഗാന്ധിഭവൻ

പേരൂർക്കട ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു പുനരധിവസിപ്പിച്ച 49 പേർ പത്തനാപുരം ഗാന്ധിഭവന് മുന്നിൽ
തിരുവനന്തപുരം
പേരൂർക്കട ഗവ. മാനസിക ആരോഗ്യകേന്ദ്രത്തിൽനിന്ന് രോഗമുക്തരായ 49 പേരെ പത്തനാപുരം ഗാന്ധിഭവനിലേക്ക് പുനരധിവസിപ്പിച്ചു. 51 പേരെ ഗാന്ധിഭവനിലേക്ക് മാറ്റാനാണ് നിശ്ചയിച്ചതെങ്കിലും എട്ട് സ്ത്രീകൾ ഉൾപ്പെടെ 49 പേരെയാണ് മാറ്റിയത്. ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ബാക്കി രണ്ടുപേരെക്കൂടി പുനരധിവസിപ്പിക്കും. ‘പകൽവീട്' വഴി വിവിധ കൈത്തൊഴിലുകളിൽ പരിശീലനം നൽകി ഉപജീവന മാർഗങ്ങൾ ഉറപ്പാക്കിയശേഷമാണ് പുനരധിവാസം. പുതുവസ്ത്രങ്ങളും ബെഡ്ഷീറ്റുകളും മറ്റ് വ്യക്തിഗത ആവശ്യങ്ങൾക്കുള്ള സാധനങ്ങളും നൽകി. ലയൺസ് ഡിസ്ട്രിക്ട് 318എ-യുടെ സഹകരണത്തോടെയാണ് ഇത് സാധ്യമാക്കിയത്. മന്ത്രി കെ മുരളീധരൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ഡിഎംഒ ബിന്ദു മോഹൻ, ആർഎംഒ ജോൺ സൈമൺ, ആശുപത്രി സൂപ്രണ്ട് പ്രീതി ജെയിംസ്, ശോഭിത തോപ്പിൽ, വി അനിൽകുമാർ, ശശികുമാർ എന്നിവർ പങ്കെടുത്തു.









0 comments