യുവാവിനെ മർദിച്ച പത്തൊമ്പതുകാരൻ അറസ്റ്റിൽ

സുജിത്ത്
കിളിമാനൂർ
യുവാവിനെ മർദിച്ച കേസിൽ 19കാരൻ അറസ്റ്റിൽ. പുതുശേരിമുക്ക് കൈപ്പടക്കോണം മൂന്നുമുക്കിനുസമീപം കുന്നുവിളവീട്ടിൽ പി എൽ സുജിത്തിനെയാണ് (19) കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. കൈപ്പടക്കോണം മൂന്നുമുക്കിനുസമീപം വട്ടവിളവീട്ടിൽ ഗിരീഷിനാണ് (33) മർദനമേറ്റത്. 13ന് രാത്രി 9.30ഓടെയായിരുന്നു സംഭവം. ഗിരീഷ് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ റോഡിൽ കിടന്നിരുന്ന സുജിത്തിനോട് മാറാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ സുജിത്ത് അസഭ്യം പറയുകയും മുഷ്ടികൊണ്ട് മുഖത്ത് ഇടിക്കുകയും ചെയ്‌തു. തുടർന്ന് കരിങ്കല്ലെടുത്ത് ഇടത് കണ്ണിലും മൂക്കിലും പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. ആക്രമണത്തിൽ മൂക്കിന് പൊട്ടലുണ്ട്. ഗിരീഷിന്റെ പുരികത്തോട് ചേർന്നുള്ള മുറിവിൽ നാല് തുന്നലുണ്ട്.









0 comments