ad
Deshabhimani

അതിർത്തി തർക്കം: ഗൃഹനാഥനെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2026, 02:30 AM | 1 min read

കാട്ടാക്കട

അതിർത്തി തർക്കത്തെ തുടർന്ന്‌ 72കാരനെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. പൂവച്ചൽ ആലമുക്ക് അടവച്ചപ്പാറ സ്വദേശിയായ പുഷ്പാംഗദനെയാണ്‌ അയൽവാസിയായ പൂവച്ചൽ ആലമുക്ക് അടവച്ചപ്പാറ കുറ്റിച്ചിറ റോഡരികത്തുവീട്ടിൽ അജയൻ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പുഷ്പാംഗദനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ശനി രാവിലെ 10.45 ഓടെയാണ് സംഭവം. ഒമ്പതുമാസമായി പുഷ്പാംഗദനും അജയനും തമ്മിൽ തർക്കം നിലനിന്നിരുന്നു. വിഷയം പരിഹരിക്കാൻ ജനപ്രതിനിധികളും കുഴക്കാട് വാർഡ് അംഗം എം ആർ സുരേഷ്‌കുമാറും ചേർന്ന് ഇരുപതിലധികം തവണ മധ്യസ്ഥ ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന്‌ മരം മുറിച്ചുനൽകാൻ പുഷ്പാംഗദൻ സമ്മതിച്ചെങ്കിലും താലൂക്ക്, വില്ലേജ് ഓഫീസുകളിൽ പരാതി നൽകിയതിനെച്ചൊല്ലി വീണ്ടും തർക്കമുണ്ടായി. ശനിയാഴ്‌ച മരക്കൊമ്പ് മുറിക്കുന്നതിനിടെ സ്ഥലത്തെത്തിയ അജയനുമായി പുഷ്പാംഗദൻ വാക്കുതർക്കത്തിലേർപ്പെട്ടു. ഇതിനിടെ പുഷ്പാംഗദന്റെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി പിടിച്ചുവാങ്ങി അജയൻ വെട്ടുകയായിരുന്നു. കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home