print edition ഏഷ്യൻ ഗെയിംസ്; ടെക്‌ബോളിൽ മെഡൽ സാധ്യത

ക്വിംസി ഡിസൂസ
നഗോയ : ഫുട്‌ബോളും ടേബിൾ ടെന്നീസും ചേർന്ന ഇനമായ ടെക്‌ബോളിൽ ഇന്ത്യക്ക് രണ്ട് വെങ്കല മെഡൽ സാധ്യത. വനിതാ സിംഗിൾസിൽ ക്വിംസി ഡിസൂസ സെമിയിൽ തോറ്റതോടെ ഇന്ന് വെങ്കലം തേടിയിറങ്ങും. ജപ്പാന്റെ യുന സകാമോട്ടോയാണ് എതിരാളി. മിക്‌സഡ് ഡബിൾസിൽ അനസ് ബെയ്‌ഗിനൊത്തും ക്വിംസിക്ക് വെങ്കല മെഡൽ മത്സരമുണ്ട്. വിയറ്റ്‌നാം സഖ്യമാണ് എതിരാളി.
സിംഗിൾസ് സെമിയിൽ ക്വിംസിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്‌ചവെയ്‌ക്കാനായില്ല. ഇന്തോനേഷ്യയുടെ ഇമ സുമയ 7–12, 12–9, 12–7ന് ജയിച്ചുകയറി. മിക്‌സഡ് ഡബിൾസിൽ ഇന്ത്യൻ സഖ്യം ഫിലിപ്പെൻസിനെയും കുവൈത്തിനെയും കീഴടക്കി ക്വാർട്ടറിലെത്തിയെങ്കിലും വിയറ്റ്‌നാമിനോട് തോൽക്കുകയായിരുന്നു.









0 comments