കെഎസ്‌ടിഎ മാർച്ചിൽ പ്രതിഷേധമിരമ്പി


സ്വന്തം ലേഖകൻ
Published on Sep 20, 2026, 02:17 AM | 1 min read
ആലപ്പുഴ
കേരള സ്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെഎസ്‌ടിഎ) ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ അധ്യാപകര്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കലക്ടറേറ്റിൽനിന്നും ആരംഭിച്ച മാര്‍ച്ചില്‍ 1500ഓളം അധ്യാപകര്‍ പങ്കെടുത്തു. ഇ എം എസ് സ്റ്റേഡിയത്തിന് മുന്നിൽ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജോസഫ് മാത്യു അധ്യക്ഷനായി. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ തിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം–2020 തള്ളിക്കളയുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചത് ഉടന്‍ നടപ്പാക്കുക, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണൽ ഹയര്‍ സെക്കന്‍ഡറി മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധർണ. സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്‌മിജ, എക്സിക്യൂട്ടീവ് അംഗങ്ങളായ സി ജ്യോതികുമാർ, എസ് സത്യജ്യോതി, സംസ്ഥാന കമ്മിറ്റിയംഗം എം സിന്ധു, ജില്ലാ സെക്രട്ടറി ടി ജെ അജിത്ത്, ട്രഷറർ ജൂലി എസ് ബിനു എന്നിവർ സംസാരിച്ചു.









0 comments