print edition ലോകകപ്പ്: 100 കളി 292 ഗോൾ

ന്യൂയോർക്ക്: ലോകകപ്പ് പോരാട്ടം സെമിയിലേക്ക് കടക്കുമ്പോൾ ആകെ ഗോളുകളുടെ എണ്ണം മൂന്നൂറിലേക്ക്. ഇനി നാല് കളി മാത്രം ശേഷിക്കെ 292 ഗോളായി. 100 കളി പൂർത്തിയായി. ഒരു കളിയിൽ ശരാശരി 2.92 ഗോൾ. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയാണ് ഗോളടിയിൽ മുന്നിൽ– 17. എല്ലാ മത്സരത്തിലും ഗോളടിച്ചു. ആറ് ഗോൾ വഴങ്ങി. അതിൽ അഞ്ചും നോക്കൗട്ടിലാണ്.
16 ഗോൾ നേടിയ ഫ്രാൻസാണ് പട്ടികയിൽ രണ്ടാമത്. രണ്ട് തവണ മാത്രമാണ് എതിരാളികൾക്ക് ലക്ഷ്യം കാണാനായത്. നോക്കൗട്ടിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. 14 ഗോൾ നേടിയ ബൽജിയമാണ് മൂന്നാമത്. സെമിയിലെത്തിയ ഇംഗ്ലണ്ട് 13 ഗോളുമായി നാലാമതുണ്ട്. സ്‌പെയ്‌നിന്റെ അക്കൗണ്ടിൽ 11 ഗോളാണുള്ളത്. ആദ്യ അഞ്ച് കളിയിലും ഗോൾ വഴങ്ങാതിരുന്ന സ്‌പെയ്‌നിന്റെ വലയിൽ ഒരു തവണ മാത്രമാണ് എതിരാളികൾ പന്തെത്തിച്ചത്.
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോഡ് ഹംഗറിയുടെ പേരിലാണ്. 1954ൽ 27 ഗോൾ. 17 ഗോൾ നേടിയ അർജന്റീന നിലവിൽ ഒമ്പതാം സ്ഥാനത്താണ്.











0 comments