ദൊന്നരുമ മാഞ്ചസ്‌റ്റർ സിറ്റിയിൽ


Sports Desk
Published on Sep 03, 2025, 12:00 AM | 1 min read
ലണ്ടൻ
മാഞ്ചസ്‌റ്റർ സിറ്റിക്ക് പുതിയ ഒന്നാംനമ്പർ ഗോൾകീപ്പർ. ഇറ്റാലിയൻ കാവൽക്കാരൻ ജിയാൻലൂജി ദൊന്നരുമയുമായി ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് അഞ്ച് വർഷത്തേക്ക് കരാറിലായി. സിറ്റിയുടെ നിലവിലെ ഗോളി ബ്രസീലുകാരൻ എഡേഴ്‌സൺ തുർക്കിഷ് ടീം ഫെണെർബാഷെയിലേക്ക് ചേക്കേറി.
പിഎസ്‌ജിയുമായി കലഹിച്ചാണ് ദൊന്നരുമ വരുന്നത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ പിഎസ്‌ജിക്ക് നേടിക്കൊടുക്കുന്നതിൽ പ്രധാന പ്രകടനം നടത്തിയ ഇരുപത്താറുകാരനെ നിലനിർത്താൻ ക്ലബ് തയ്യാറായിരുന്നില്ല. കരാർ ഒഴിവാക്കിയ അവസരം മുതലെടുത്താണ് ലോക ഫുട്‌ബോളിലെ മികച്ച ഗോളിമാരിലൊരാളായ ദൊന്നരുമയെ സിറ്റി സ്വന്തമാക്കിയത്.
ഇതിനിടെ സിറ്റി പ്രതിരോധക്കാരൻ മാനുവൽ അകാഞ്ചി വായ്‌പാടിസ്ഥാനത്തിൽ ഇന്റർ മിലാനിലേക്ക് മാറി. മധ്യനിരക്കാരനും സൂപ്പർതാരവുമായ ഇകായ് ഗുൺഡോഗൻ ഗലറ്റസാറിയിലേക്കും ചേക്കേറി.









0 comments