Deshabhimani

print edition ഇന്ന്‌ രാത്രി ഫ്രാൻസ്‌ – സ്‌പെയ്‌ൻ സെമിപ്പോര്‌

Fifa.jpg

ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെയുടെ നേതൃത്വത്തിൽ ഫ്രഞ്ച്‌ ടീം 
പരിശീലനത്തിൽ (ഇടത്), സ്‌പെയ്‌ൻ ടീം പരിശീലനത്തിനിടെ ലമീൻ യമാലും സഹതാരങ്ങളും (വലത്)

വെബ് ഡെസ്ക്

Published on Jul 14, 2026, 12:00 AM | 1 min read

ടെക്‌സസ്‌: ലോകകപ്പ്‌ ഫ-ുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ചൊവ്വാഴ്‌ച രാത്രി തുടക്കം. ആദ്യ സെമിയിൽ യൂറോപ്യൻ കരുത്തരായ ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30ന്‌ ടെക്‌സസിലാണ്‌ കളി. ബുധനാഴ്‌ച രാത്രി 12.30ന്‌ നിലവിലെ ജേതാക്കളായ അർജന്റീന ഇംഗ്ലണ്ടിനെ നേരിടും.


ക്വാർട്ടറിൽ മൊറോക്കോയെ രണ്ട്‌ ഗോളിന്‌ കീഴടക്കിയാണ്‌ ഫ്രാൻസ്‌ മുന്നേറിയത്‌. എട്ട്‌ ഗോളടിച്ച ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെയാണ്‌ കുന്തമുന. തുടർച്ചയായ മൂന്നാം ഫൈ-നലാണ്‌ ലക്ഷ്യം. ഏറ്റവും മികച്ച മുന്നേറ്റനിരയാണ്‌ ദിദിയർ ദെഷാം പരിശീലിപ്പിക്കുന്ന ഫ്രാൻസിനുള്ളത്‌.


യൂറോ ചാന്പ്യൻമാരായ സ്‌പെയ്‌ൻ ക്വാർട്ടറിൽ ബൽജിയത്തിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ്‌ മുന്നേറിയത്‌. 2–1നായിരുന്നു ജയം. 2010നുശേഷമുള്ള ആദ്യ സെമിയാണ്‌. പ്രതിരോധമാണ്‌ ടീമിന്റെ ശക്തി. മികച്ച മധ്യനിരയും മുതൽക്കൂട്ടാണ്‌. ലൂയിസ്‌ ഡാ ലെ ഫുയന്റെയാണ്‌ പരിശീലകൻ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home