ad
Deshabhimani

കെഎസ്‌ആർടിസി

ഡ്രൈവർ കം കണ്ടക്ടർമാരെ പിരിച്ചുവിട്ടു; 
ലക്ഷ്യം പിൻവാതിൽ നിയമനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 14, 2026, 02:42 AM | 1 min read

കണ്ണൂർ

എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ മുഖേന കെഎസ്‌ആർടിസിയിൽ നിയമിച്ച 12 താൽക്കാലിക ഡ്രൈവർ കം കണ്ടക്ടർമാരെ പിരിച്ചുവിട്ടതോടെ ദീർഘദൂര സർവീസുകൾ താളംതെറ്റി. കണ്ണൂർ ജില്ലയിൽ കണ്ണൂർ ഡിപ്പോയിൽനിന്ന്‌ അഞ്ചുപേരെയും തലശേരി ഡിപ്പോയിൽനിന്ന്‌ നാലുപേരെയും പയ്യന്നൂർ ഡിപ്പോയിൽനിന്ന്‌ മൂന്നുപേരെയുമാണ് ഫോണിലൂടെ അറിയിച്ച്‌ പിരിച്ചുവിട്ടത്‌. കാസർകോട്‌ ജില്ലയിൽനിന്ന്‌ അന്പതുപേരെയും പിരിച്ചുവിട്ടിട്ടുണ്ട്‌. പിൻവാതിൽ നിയമനം ലക്ഷ്യമിട്ടാണ്‌ കൂട്ടപ്പിരിച്ചുവിടൽ. കണ്ണൂർ ജില്ലയിൽ നിലവിൽത്തന്നെ നാൽപ്പതിലേറെ ഡ്രൈവർമാരുടെ കുറവുള്ളപ്പോഴാണ്‌ ചീഫ്‌ ഓഫീസിൽനിന്നുള്ള നിർദേശാനുസരണമുള്ള പിരിച്ചുവിടൽ. ആർക്കും രേഖാമൂലം അറിയിപ്പ്‌ നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം ജോലിക്കെത്തിയ ഡ്രൈവർമാരെ, ചീഫ്‌ ഓഫീസിൽനിന്ന്‌ ഫോണിൽ നിർദേശം ലഭിച്ചതിനാൽ ജോലിചെയ്യാനാകില്ല എന്നുപറഞ്ഞ്‌ മടക്കുകയായിരുന്നു. ഇവരിൽനിന്ന്‌ സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങിയ പതിനായിരം രൂപ തിരിച്ചുനൽകിയിട്ടുമില്ല. ദീർഘദൂര സർവീസുകൾ ഉൾപ്പെടെ 90 ഷെഡ്യൂളുകളാണ്‌ കണ്ണൂരിൽനിന്ന്‌ കെഎസ്‌ആർടിസി ഓപ്പറേറ്റുചെയ്യുന്നത്‌. സ്വിഫ്‌റ്റിന്റെ ഷെഡ്യൂൾകൂടി ഉൾപ്പെടുന്പോൾ ഇത്‌ 100 കടക്കും. എന്നാൽ, ആകെ 170 ഡ്രൈവർമാരാണുള്ളത്‌. പലർക്കും അധിക ഡ്യൂട്ടി നൽകിയാണ്‌ ഇ‍ൗ ഷെഡ്യൂളുകളെല്ലാം ഓപ്പറേറ്റുചെയ്യുന്നത്‌. ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കാനാണ്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ ദീർഘദൂര സർവീസിലുൾപ്പെടെ നിയോഗിക്കാവുന്നതരത്തിൽ ഡ്രൈവർ കം കണ്ടക്ടർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ചത്‌. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ മുഖേന അഭിമുഖവും ടെസ്‌റ്റും നടത്തി 35 പേരുടെ റാങ്ക്‌ പട്ടിക തയ്യാറാക്കിയതിൽനിന്നാണ്‌ 13 പേർക്ക്‌ നിയമനം നൽകിയത്‌. ഇതിലൊരാൾ ജോലിക്ക്‌ ഹാജരായിരുന്നില്ല. യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിച്ചവരെ നോട്ടീസുപോലും നൽകാതെ ഭരണമാറ്റത്തിന്റെ മറവിൽ പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home