ad
Deshabhimani

ചെല്ലാനത്ത്‌ വാഹനങ്ങൾക്ക്‌ 
തീയിട്ടയാൾ പിടിയിൽ

sarath

ഓട്ടോറിക്ഷ കത്തിയനിലയിൽ

വെബ് ഡെസ്ക്

Published on Jul 14, 2026, 02:43 AM | 1 min read

പള്ളുരുത്തി


ചെല്ലാനത്ത് നിർത്തിയിട്ട വാഹനങ്ങൾ തീയിട്ട്‌ നശിപ്പിച്ചയാളെ പിടികൂടി. ചെല്ലാനം ഓലേടത്ത് വീട്ടിൽ ശരത്താണ്‌ (26) പിടിയിലായത്‌.


saratപ്രതി ശരത്ത്


തിങ്കൾ പുലർച്ചെ ചെല്ലാനം ഗൊണ്ടുപറമ്പുമുതൽ കമ്പനിപ്പടി പനക്കേൽ പാലംവരെ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. രണ്ട് ഓട്ടോറിക്ഷയും ഒരു കാറും പൂർണമായി കത്തിനശിച്ചു.


ഒരു ഓട്ടോ ടാക്സി വാഹനം ഭാഗികമായി കത്തി. മറ്റൊരു കാറിന്റെ ചില്ല് പൂർണമായി അടിച്ചുതകർത്തു. രണ്ട് സ്കൂട്ടറുകൾ തള്ളി വെള്ളത്തിലിട്ടു. തീ പടരുന്നതുകണ്ട് നാട്ടുകാർ ഓടിയെത്തിയതോടെ വലിയ അപകടം ഒഴിവായി. അക്രമങ്ങൾ നടത്തിയശേഷം പ്രതി ചെല്ലാനം ഹാർബറിൽനിന്ന് വള്ളത്തിൽ ജോലിക്ക് പോയിരുന്നു. തുടർന്ന് ജോലി കഴിഞ്ഞ് തിരികെയെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വാഹന ഉടമകൾ നൽകിയ പരാതിയിൽ ശരത്തിനെതിരെ കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home