ad
Deshabhimani

ഫ്രാൻസിന് പുതിയ മുഖം; ലോകകപ്പിന് പിന്നാലെ പുതിയ ലോഗോ അവതരിപ്പിച്ച് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ

Logo France

ഫ്രഞ്ച് ഫുട്ബോൾ ടീമിന്റെ പഴയ ലോഗോ (ഇടത്) പുതിയ ലോഗോ (വലത്)| Photo: Socialmedia

വെബ് ഡെസ്ക്

Published on Jul 30, 2026, 02:24 PM | 1 min read

പാരീസ് : ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ തങ്ങളുടെ ദേശീയ ടീമിനായി പുതിയ ലോഗോ പുറത്തിറക്കി. 2026 ലോകകപ്പിലെ നാലാം സ്ഥാനത്തിനും പുതിയ പരിശീലകന്റെ നിയമനത്തിനും പിന്നാലെയാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ വിഷ്വൽ ഐഡന്റിറ്റി കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി ഈ മാറ്റം വരുത്തിയത്. ഡിജിറ്റൽ, മാർക്കറ്റിങ് ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് പുതിയ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.


ഫ്രഞ്ച് ഫുട്ബോളിന്റെ പാരമ്പര്യ ചിഹ്നമായ പൂവൻകോഴി തന്നെയാണ് പുതിയ ലോഗോയിലും പ്രധാന ആകർഷണം. കൂടുതൽ ഭംഗിയുള്ള നീല വരകളും ആധുനിക ഡിസൈനുമാണ് ഇതിൽ നൽകിയിരിക്കുന്നത്. 1998, 2018 വർഷങ്ങളിലെ ലോകകപ്പ് വിജയങ്ങളെ സൂചിപ്പിക്കുന്ന രണ്ട് ഗോൾഡൻ സ്റ്റാറുകൾ പൂവൻകോഴിയുടെ മുകളിലായി നൽകിയിട്ടുണ്ട്.


ലോഗോയ്ക്ക് താഴെ 'FFF' എന്ന് നൽകിയിരിക്കുന്നതിന് ഒപ്പം ഫ്രാൻസ് എന്ന് സ്വർണ നിറത്തിലുള്ള അക്ഷരങ്ങളിൽ പുതുതായി ചേർത്തു. ദേശീയ ടീമിന്റെ ലോഗോയിൽ മാറ്റം വരുത്തിയെങ്കിലും FFFന്റെ ഔദ്യോഗിക ലോഗോയിൽ മാറ്റമില്ല.


1920കൾ മുതലാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പൂവൻകോഴിയെ തങ്ങളുടെ ലോഗോയുടെ ഭാഗമാക്കാൻ തുടങ്ങിയത്. മധ്യകാലഘട്ടം മുതൽ ഫ്രാൻസിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഇത്, 1789ലെ ഫ്രഞ്ച് വിപ്ലവ കാലത്താണ് കൂടുതൽ ജനപ്രിയമായത്. എല്ലാ ഫ്രഞ്ച് ദേശീയ ടീമുകൾക്കും ഒരേപോലെയുള്ള ആധുനികമായ വിഷ്വൽ അനുഭവം നൽകാൻ പുതിയ ഡിസൈൻ സഹായിക്കുമെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home