ഫുട്ബോള്‍ ആരാധകര്‍ക്ക് ആശ്വസിക്കാം; അനിശ്ചിതത്വം നീങ്ങി, ഫിഫ ലോകകപ്പ് ഇന്ത്യയില്‍ തത്സമയം കാണാനാകും

image: AFP
ന്യൂഡൽഹി : ജൂൺ 11 ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേക്ഷണം സംബന്ധിച്ച വിഷയത്തിൽ ആരാധകർക്ക് ആശ്വസിക്കാം. ഫിഫ ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്.
ലോകകപ്പ് ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ചർച്ചകൾ പൂർത്തിയായതായും അടുത്ത ആഴ്ച ആദ്യം തന്നെ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ മുൻ സെക്രട്ടറി ഷാജി പ്രഭാകരൻ അറിയിച്ചു. സംപ്രേക്ഷണാവകാശം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സീ എന്റർടൈൻമെന്റ്സ് പുതിയ ഏഴ് സ്പോർട്സ് ചാനലുകൾ ആരംഭിക്കുമെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. യുണൈറ്റഡ്8 സ്‌പോർട്‌സ് എന്ന പേരിൽ അവർ ട്രേഡ്മാർക്കിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ ഡിജിറ്റൽ രംഗത്തെ പ്രമുഖരായ ജിയോ ഹോട്ട്സ്റ്റാറും ഫിഫയുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും, സോണി, ഫാൻകോഡ് തുടങ്ങിയ മറ്റ് പ്രധാന ചാനലുകൾ ലേലത്തിൽനിന്ന് പിന്മാറിയതോടെയാണ് കായിക സംപ്രേഷണ രംഗത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്ന സീ ഗ്രൂപ്പിന് സാധ്യതയേറിയത്.









0 comments